പേരിലെ സാമ്യം മുതലെടുത്ത് സ്ഥാനാർഥിക്ക് പണികൊടുക്കാൻ എതിർപാർട്ടിയാണല്ലോ അപരനെ ഇറക്കാറ്. എന്നാൽ, സ്ഥാനാർഥി സ്വയം തന്റെ അപരനെ ഇറക്കിയിരിക്കുകയാണ് യു.എസിൽ. പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സര രംഗത്തുള്ള പ്രതിനിധി സഭാംഗം ഡീൻ ഫിലിപ്പാണ്, ‘എ.ഐ അപരനെ’ ഇറക്കി കളംപിടിക്കാൻ നോക്കിയത്. ഡീൻ ഫിലിപ്പിന്റെ ശബ്ദത്തിൽ, ഡീനെന്നുപറഞ്ഞ് വോട്ടർമാരുമായി സംവദിക്കാൻ ‘വോയ്സ് ബോട്ട്’ നിർമിച്ചായിരുന്നു കളി. എന്നാൽ സംഗതി പുറത്തറിഞ്ഞതോടെ ‘ബോട്ട്’ വികസിപ്പിച്ച വിദഗ്ധർക്ക് പണികിട്ടിയിരിക്കുകയാണ്. ചാറ്റ് ജി.പി.ടി ഉപജ്ഞാതാക്കളായ ഓപൺ എ.ഐയിലെ വിദഗ്ധരായ മാറ്റ് ക്രിസിലോഫ്, ജെഡ് സോമേഴ്സ് എന്നിവർ ചേർന്ന് 10 ലക്ഷം ഡോളറിനാണ് അപരനെ വികസിപ്പിച്ചത്. ഇതേത്തുടർന്ന്, കമ്പനി നയത്തിന് വിരുദ്ധമായി നിർമിത ബുദ്ധി വിദ്യ ദുരുപയോഗം ചെയ്തതിന് ഇരുവർക്കുമെതിരെ നടപടിയെടുത്തിരിക്കുകയാണ് ഓപൺ എ.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.