യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്: വോ​ട്ടെടുപ്പ്​ ന​വം​ബ​ർ മൂ​ന്നി​ന്;​ മുന്നിലാര്​ ?

വാ​ഷി​ങ്​​ട​ൺ: ന​വം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​മാ​യി ​െഡ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നാ​ണ്​ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ മു​ന്നി​ൽ. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റും റി​പ്പ​ബ്ലി​ക്ക​ൻ സ്​​ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ 43 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യേ ഇ​ത​​ു​വ​രെ ഉ​ള്ളൂ.

ഒ​രാ​ഴ്​​ച​ക്കു​ള്ളി​ലെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വി​വി​ധ ദേ​ശീ​യ സ​ർ​വേ​ക​ളി​ൽ ട്രം​പി​നേ​ക്കാ​ൾ ഏ​ഴു മു​ത​ൽ 12 വ​രെ ശ​ത​മാ​നം മു​ന്നി​ലാ​ണ്​ എ​തി​രാ​ളി ബൈ​ഡ​ൻ.ഇ​താ​ണ്​ ദേ​ശീ​യ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ചി​ത്ര​മെ​ങ്കി​ലും സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്​ യ​ഥാ​ർ​ഥ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ സൂ​ച​ന​യ​നു​സ​രി​ച്ച്​ പോ​രാ​ട്ടം ക​ന​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

സ​ർ​വേ​ക​ളി​ൽ മി​ഷി​ഗ​ൻ, പെ​ൻ​സ​ൽ​വേ​നി​യ, വി​സ്​​കോ​ൺ​സ​ൻ എ​ന്നീ വ​ലി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ബൈ​ഡ​ൻ മു​ന്നി​ലാ​ണ്. ഈ ​മൂ​ന്നി​ട​ങ്ങ​ളി​ലും ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യു​ള്ള മാ​ർ​ജി​നി​ലാ​ണ്​ 2016ൽ ​ട്രം​പ്​ വി​ജ​യി​ച്ച​ത്.

ഏ​ഴു കോ​ടി വോ​ട്ടു​ ചെ​യ്​​തു

മു​ൻ​കൂ​ർ വോ​ട്ടു ചെ​യ്​​ത​വ​രു​ടെ എ​ണ്ണം ഇ​തു​വ​രെ​യാ​യി ഏ​ഴു കോ​ടി ക​വി​ഞ്ഞു. 2016ൽ ​പോ​ൾ ചെ​യ്​​ത മൊ​ത്തം വോ​ട്ടു​ക​ളു​ടെ പ​കു​തി വ​രും ഇ​ത്.

ഇ​പ്പോ​ൾ എ​വി​ടെ?

ബൈ​ഡ​ൻ: സു​പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ​ജോ​ർ​ജി​യ​യി​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്​​ച ​െഡ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി ​ബൈ​ഡ​​െൻറ കാ​മ്പ​യി​ൻ. റി​പ്പ​ബ്ലി​ക്ക​ന്മാ​രി​ൽ നി​ന്ന്​ പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന്​ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന സം​സ്​​ഥാ​ന​മാ​ണി​ത്.

ട്രം​പ്​: മി​ഷി​ഗ​നി​ലും വി​സ്​​കോ​ൺ​സ​നി​ലും നെ​ബ്ര​സ്​​ക​യി​ലും പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ റാ​ലി ന​ട​ത്തി. അ​രി​സോ​ണ​യി​ലാ​ണ്​ ട്രം​പി​െൻറ ബു​ധ​നാ​ഴ്​​ച​ത്തെ റാ​ലി.

ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം

ട്രം​പി​െൻറ കാ​മ്പ​യി​നു​നേ​രെ ഹാ​ക്ക​ർ​മാ​രു​ടെ സൈ​ബ​ർ ആ​ക്ര​മ​ണം. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​ചാ​ര​ണ വെ​ബ്​​സൈ​റ്റു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ഹാ​ക്ക്​ ചെ​യ്​​ത്​ ട്രം​പ്​ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​ച്ചേ​ർ​ത്തു. നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ റി​പ്പ​ബ്ലി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ.

ട്രം​പി​നൊപ്പം സി​ഖ്​ സ​മൂ​ഹം

യു.​എ​സി​ലെ ചെ​റു​കി​ട​വ്യാ​പാ​ര രം​ഗ​ത്ത്​ സ​ജീ​വ​മാ​യ സി​ഖ്​ വം​ശ​ജ​ർ ട്രം​പി​നൊ​പ്പ​മാ​ണെ​ന്ന്​ സ​മു​ദാ​യ നേ​താ​ക്ക​ൾ പി.​ടി.​ഐ​യോ​ടു പ​റ​ഞ്ഞു. ചെ​റു​കി​ട വ്യാ​പാ​ര രം​ഗ​ത്ത്​ ട്രം​പി​െൻറ ന​യ​ങ്ങ​ൾ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.