യു.എസ്. പ്രസിഡന്‍റിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരികിൽ

വില്ലിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അതിസുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി 8.9ന് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന എസ്‌.യു.വിയിലാണ് കാറിടിച്ചത്. കെട്ടിടത്തിൽ നിന്ന് കാറിൽ കയറാനായി ബൈഡൻ പുറത്തേക്ക് വരുന്ന സമയത്തായിരുന്നു സംഭവം.

ബൈഡൻ നിൽകുന്ന സ്ഥലത്ത് നിന്ന് വെറും 130 അടി അകലെ വെച്ചാണ് പ്രസിഡന്‍റിന്‍റെ വ്യാഹന വ്യൂഹത്തിന്‍റെ ഭാഗമായ വാഹനത്തിലാണ് സെഡാൻ ഇടിച്ചു കയറിയത്. ശബ്ദം കേട്ട ബൈഡൻ അപകടം നടന്ന സ്ഥലത്തേക്ക് നോക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Full View

ഉടൻ തന്നെ പ്രത്യേക സുരക്ഷ വാഹനത്തിൽ ബൈഡനെ കയറ്റി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലംവിട്ടു. പ്രസിഡന്‍റും പ്രഥമ വനിത ജിൽ ബൈഡനും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.


പ്രചാരണ കേന്ദ്രത്തിനെ സ്റ്റാഫുകൾക്കൊപ്പമുള്ള അത്താഴവിരുന്നിൽ പങ്കെടുക്കാനാണ് ബൈഡനും ഭാര്യയും എത്തിയത്. ഡെലവർ രജിസ്ട്രേഷനുള്ള വെള്ള കാറാണ് ഇടിച്ചു കയറിയത്. കാർ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - US President Joe Biden rushed into his vehicle as a car crashed into a vehicle attached to his motorcade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.