വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് ഡോക്ടർ അറിയിച്ചത്. കോവിഡ് മുക്തനായതിന് പിന്നാലെയാണ് ബൈഡന് വീണ്ടും രോഗബാധ.ശനിയാഴ്ച രാവിലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ബൈഡൻ വീണ്ടും കോവിഡ് പോസിറ്റീവായത്. തുടർച്ചയായ നാല് ടെസ്റ്റുകളിൽ നെഗറ്റീവായതിന് ശേഷമാണ് ബൈഡന് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ബൈഡന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്. തുടർന്ന് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ ഫലത്തിലും മാറ്റമുണ്ടായിരുന്നില്ല. എന്നാൽ, ശനിയാഴ്ച വീണ്ടും ഫലം പോസിറ്റീവായെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യൻ കെവിൻ ഒ കോനോർ പറഞ്ഞു.
ചെറിയ ശതമാനം രോഗികളിൽ കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലപ്പോൾ പോസിറ്റീവാകാറുണ്ട്. പാക്ലോവിഡ് എന്ന മരുന്ന് ഉപയോഗിച്ച് ചികിത്സിച്ചവരിലാണ് ഇങ്ങനെ കാണുന്നതെന്നും വൈറ്റ്ഹൗസ് ഡോക്ടർ വ്യക്തമാക്കി. യു.എസ് പ്രസിഡന്റിന് കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ പ്രത്യേക ചികിത്സ തുടങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രസിഡന്റ് കർശനമായ ഐസോലേഷൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.