വാഷിങ്ടൺ: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കാൻ ഇരു കക്ഷികളിലും പ്രചാരണം കൊഴുക്കുന്നതിനിടെ റിപ്പബ്ലിക്കൻ നിരയിൽ പിൻമാറ്റം പ്രഖ്യാപിച്ച് മുൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്. റിപ്പബ്ലിക്കൻ- ജൂതസഖ്യം വാർഷിക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പ്രചാരണം മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തിക സ്രോതസ്സുകൾ ശരിയാകാത്ത സാഹചര്യത്തിലാണ് ഇനിയും തുടരേണ്ടെന്ന തീരുമാനം. മുമ്പ് ഡോണൾഡ് ട്രംപിനു കീഴിൽ വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണയും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി പദത്തിലേക്ക് ട്രംപ് അരയും തലയും മുറുക്കി രംഗത്തുണ്ട്.
എന്നാൽ, 2021 ജനുവരിയിൽ പരാജയപ്പെട്ടതിന് പിന്നാലെ യു.എസ് ഭരണ ആസ്ഥാനത്ത് ട്രംപിന്റെ ആഹ്വാനപ്രകാരം നടന്ന കലാപങ്ങൾ തന്നെ ട്രംപിൽനിന്ന് അകറ്റിയതായി പെൻസ് പറഞ്ഞിരുന്നു. എന്നാൽ, മത്സര രംഗത്തുനിന്ന് പിൻവാങ്ങിയതോടെ 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് സ്ഥാനാർഥിത്വ സാധ്യത ശക്തിപ്പെടും. നേരത്തേ ഇന്ത്യാന ഗവർണറായും യു.എസ് കോൺഗ്രസ് അംഗവുമായി പ്രവർത്തിച്ച പെൻസ് കഴിഞ്ഞ ജൂൺ ആദ്യത്തിലാണ് താൽപര്യമറിയിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.