വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ഇമെയിലുകൾ വരുന്നുവെന്ന് പരാതി. ഫ്ലോറിഡ, അലാസ്ക എന്നിവിടങ്ങളിലെ വോട്ടർമാരാണ് പരാതിയുമായി രംഗത്തെത്തിയത്. ട്രംപിന് വോട്ട് ചെയ്തില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ തേടിയെത്തുമെന്നാണ് ഇമെയിൽ സന്ദേശങ്ങളിലുള്ളത്.
തീവ്രവലതുപക്ഷ സംഘടനയിലുള്ളവരാണ് ഇമെയിലുകൾക്ക് പിന്നില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എസ്റ്റോണിയൻ സർവറിൽ നിന്നാണ് ഇമെയിലുകൾ എത്തിയിരിക്കുന്നത്. എന്നാൽ, മെയിലുകൾ വന്ന അഡ്രസിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ജനങ്ങളെ ഭീഷണിപ്പെടുത്താനുള്ള നീക്കം വിലപോകില്ലെന്ന് പ്രദേശത്തെ മേയർ ലോറൻ പോ പറഞ്ഞു. ഒരാൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് അറിയാൻ ഒരു സംവിധാനവുമില്ല. ഇത് ഒരു തമാശയായി മാത്രമാണ് വോട്ടർമാർ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭീഷണി ഇമെയിലുകളിൽ അന്വേഷണം ആരംഭിച്ചതായി ഫ്ലോറിഡ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.