കാബൂൾ: അതിവേഗം താലിബാൻ പിടിമുറുക്കുന്ന രാജ്യത്ത് കാര്യങ്ങൾ കൈവിട്ടുപോകാനിടയാക്കിയത് യു.എസ് സൈന്യം തിടുക്കപ്പെട്ട് പിൻമാറിയതാണെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അശ്റഫ് ഗനി. ഗ്രാമങ്ങളും ഉൾപ്രദേശങ്ങളും കീഴടക്കുന്നതിൽ വലിയ വിജയം കണ്ട താലിബാൻ പ്രവിശ്യ ആസ്ഥാനങ്ങൾ പിടിച്ചടക്കൽ ആരംഭിച്ചിട്ടുണ്ട്. ലഷ്കർ ഗാഹ്, കാണ്ഡഹാർ, ഹെറാത്ത് പ്രവിശ്യകളിലാണ് താലിബാൻ ഏറ്റവുമൊടുവിൽ പിടിമുറുക്കിയിരിക്കുന്നത്. ഇവ ഏതുനിമിഷവും പൂർണമായി സർക്കാറിന് നഷ്ടമാകുമെന്ന, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന;.
ലഷ്കർ ഗാഹിൽ സർക്കാർ ഓഫീസുകൾ, നഗര കേന്ദ്രം, ജയിൽ എന്നിവ കേന്ദ്രീകരിച്ചാണ് താലിബാൻ ആക്രമണം നടത്തിയത്. റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ ഇതിനകം കീഴടക്കി. സമീപത്തു സ്ഥിതി ചെയ്യുന്ന ഗവർണറുടെ ഓഫീസ് ഏതുനിമിഷവും വീഴുമെന്നാണ് റിപ്പോർട്ട്. നൂറുകണക്കിന് കമാൻഡോകൾ ഔദ്യോഗിക സേനയുടെ സഹായത്തിനുണ്ടെങ്കിലും മേൽക്കൈ താലിബാനു തന്നെയാണ്.
നേരത്തെ യു.എസ്, ബ്രിട്ടീഷ് സേനകൾ നിലയുറപ്പിച്ച ഹെൽമന്ദിലും താലിബാൻ ശക്തമായി മുന്നേറിയിട്ടുണ്ട്. ഇവിടെയുള്ള കറുപ്പ് പാടങ്ങൾ ലോകത്തെ പ്രധാന ഹെറോയിൻ ഉൽപാദനത്തിനാവശ്യമായ കറുപ്പ് കേന്ദ്രങ്ങളിലൊന്നാണ്.
കാണ്ഡഹാർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം താലിബാൻ നടത്തിയ റോക്കറ്റാക്രമണം സർക്കാർ സേനയുടെ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയാകും. ഈ വിമാനത്താവളം ഉപയോഗിച്ചായിരുന്നു സൈനിക നീക്കങ്ങളിലേറെയും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.