ഹേഗ്: അമേരിക്കയും റഷ്യയും നടത്തുന്ന വലിയ ഇടപെടലുകൾ അസ്തിത്വം തന്നെ അപകടത്തിലാക്കുകയാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റ് ടൊമോകോ അകാനെ.
ഇരു രാജ്യങ്ങളുടെയും പേരു പറയാതെയായിരുന്നു വിമർശനം. ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെതിരെ റഷ്യ നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനെതിരെ അറസ്റ്റ് വാറൻറ് നൽകിയതിന് പ്രതികാരമായിട്ടായിരുന്നു നടപടി.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻറ് എന്നിവർക്കെതിരായ അറസ്റ്റ് വാറന്റിന്റെ പേരിൽ യു.എസ് പ്രതിനിധി സഭ സമാനമായി കോടതിക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്ന ബിൽ പാസാക്കിയിരുന്നു. യു.എസ് നിലവിൽ ഐ.സി.സി അംഗരാജ്യമല്ല. എന്നാൽ, ‘ലോക പൊലീസ്’ എന്ന നിലക്ക് തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ അമേരിക്കക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.