വാഷിങ്ടൺ: തമിഴ്വംശജർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ രണ്ട് ശ്രീലങ്കൻ സൈനിക ഉദ്യോഗസ്ഥർക്കെതിരെ യു.എസ് ഉപരോധം. നാവിക ഉദ്യോഗസ്ഥൻ ചന്ദന ഹിട്ടിയരാച്ചി, മുൻ സൈനിക ഉദ്യോഗസ്ഥൻ സുനിൽ രത്നായകെ എന്നിവർക്കാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഇവരുടെ അടുത്ത കുടുംബാംഗങ്ങൾ യു.എസ് സന്ദർശിക്കുന്നതിനും വിലക്കുണ്ട്. 2008-2009 കാലത്ത് ലങ്കയിലെ ട്രിൻകൊമാലി ജില്ലയിലെ 11 തമിഴ്യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്താണ് ചന്ദന.
2000ൽ എട്ടു തമിഴ് ഗ്രാമീണരെ വധിച്ചതുമായി ബന്ധപ്പെട്ട് സുനിൽ രത്നായകെക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. എന്നാൽ പ്രസിഡൻറ് ഗോതബയ രാജപക്സ ഇയാൾക്കു മാപ്പുനൽകി, ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.