പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് യു.എസ് ഉപരോധം

വാഷിങ്ടൺ: പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് യു.എസ്. പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയാണ്. ബാലിസ്റ്റിക് മിസൈൽ നിർമിക്കാനുള്ള സാ​ങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനികൾ കൈമാറിയത്. ദീർഘദൂര മിസൈൽ നിർമിക്കാനുള്ള സാ​ങ്കേതി വിദ്യകളും കൂട്ടത്തിലുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വ്യക്തമാക്കി. സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ്, ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷനൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ്, ബെലറൂസിലെ മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് എന്നീ കമ്പനികൾക്കാണ് യു.എസ് ഉപരോധം പ്രഖ്യാപിച്ചത്.

ഈ കമ്പനികൾ പാകിസ്താന് ആയുധങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങൾ വൻതോതിൽ വിതരണം ചെയ്യുകയോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തതായി വിവരം ലഭിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആശങ്കാജനകമായ ഇത്തരം നടപടികൾ ഒരിക്കലും തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ വ്യക്തമാക്കി. മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് പാകിസ്താന് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കുള്ള പ്രത്യേക വാഹനം നൽകി. സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കായി ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള വിതരണം ചെയ്തു. പാകിസ്താന്റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചൈനയിലെ ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷനൽ ട്രേഡ് ആൻഡ് ഗ്രാൻപെക്റ്റ് കോ.ലിമിറ്റഡ് വിതരണം ചെയ്തത്.

ബഹിരാകാശ വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രൊപ്പല്ലൻ്റ് ടാങ്കുകൾ നിർമിക്കാനടക്കമുള്ള ഉപകരണങ്ങളിൽ ഇതിൽ ഉൾപ്പെടുമെന്നാണ് യു.എസ് കണ്ടെത്തൽ.

Tags:    
News Summary - US sanctions 3 chinese firms for providing ballistic missile tech to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.