സവാഹിരിയെ കൊന്നതിന് ഡി.എൻ.എ സ്ഥിരീകരണമില്ലെന്ന് യു.എസ്

കാബൂൾ: കാബൂളിൽ യു.എസ് രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയുടെ നേതൃത്വത്തിലെ ഡ്രോൺ ആക്രമണത്തിൽ അൽഖാഇദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടുവെന്നതിന് ഡി.എൻ.എ സ്ഥിരീകരണമില്ലെന്നും മറ്റു മാർഗങ്ങളിലൂടെ മരണം സ്ഥിരീകരിച്ചതായും വൈറ്റ് ഹൗസ് പറഞ്ഞു.

'ഞങ്ങൾക്ക് ഡി.എൻ.എ സ്ഥിരീകരണം ഇല്ല. ഞങ്ങൾ വിവരങ്ങൾ ശേഖരിച്ച ഒന്നിലധികം ഉറവിടങ്ങളും രീതികളും അടിസ്ഥാനമാക്കി ഡി.എൻ.എ സ്ഥിരീകരണം ആവശ്യമില്ല' -വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി സി.എൻ.എന്നിനോട് പറഞ്ഞു. ദൃശ്യങ്ങളിലൂടെയും മറ്റ് ഉറവിടങ്ങളിലൂടെയും സ്ഥിരീകരിച്ചതായി കിർബി കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടത് സവാഹിരിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആക്രമണം നടന്നതായി താലിബാനും യു.എസും വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - US says there is no DNA proof of Zawahiri's killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.