യു.എസ് വിദേശകാര്യ സെക്രട്ടറി ഫലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

അമ്മാൻ: ഇസ്രായേൽ -ഗസ്സ സംഘർഷം രൂക്ഷമായി തുടരവെ, യു.എസ് വിദേശകാര്യ​ സെക്രട്ടറി ആന്റണി ബ്ലി​​ങ്കെൻ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇസ്രായേൽ സന്ദർശനത്തിന്റെ ഭാഗമായാണ് ബ്ലി​ങ്കെൻ ജോർഡനിലെത്തിയത്. ഗസ്സയിൽ അടിയന്തരമായി ഇടപെടണമെന്ന് മഹ്മൂദ് അബ്ബാസ് ബ്ലി​​ങ്കെനോട് അഭ്യർഥിച്ചു.

ജോർഡൻ രാജാവ് അബ്ദുല്ലയുമായും ബ്ലി​ങ്കെൻ കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്തതിന് ശേഷമാണ് ബ്ലി​​ങ്കെൻ ജോർഡനിലെത്തിയത്.

ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ രാജ്യങ്ങളും യു.എസ് വിദേശകാര്യ സെക്രട്ടറി സന്ദർശിക്കുന്നുണ്ട്. സംഘർഷം തുടരുന്നത് തടയാനും പരമാവധി ശ്രമിക്കുമെന്നും ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസി​ൽ സമ്മർദം ചെലുത്തുമെന്നും ബ്ലി​ങ്കെൻ തെൽഅവീവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹമാസ് ആക്രമണത്തിൽ 25 അമേരിക്കൻ പൗരൻമാർ കൊല്ലപ്പെട്ടതായും ബ്ലി​ങ്കെൻ സൂചിപ്പിച്ചു.

Tags:    
News Summary - US Secretary of State Antony Blinken meets Palestine President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.