ഇറാന്‍ എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു

വാഷിങ്ടണ്‍: ഉപരോധം മറികടന്ന് എണ്ണ കൊണ്ടുപോയ ഇാറാന്റെ കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തു. വെനസ്വേലയിലേക്ക് എണ്ണയുമായി പോയ നാലു കപ്പലുകളാണ് അമേരിക്ക പിടിച്ചെടുത്തത്.

അതേസമയം, വെനസ്വേലയിലെ ഇറാന്‍ അംബാസഡര്‍ ഹോജത് സുല്‍താനി വാര്‍ത്ത നിഷേധിച്ചു. ഇത് അമേരിക്കയുടെ മറ്റൊരു നുണയാണെന്നും ടാങ്കറുകള്‍ ഇറാന്റേതല്ലെന്നും ഇറാനുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകള്‍ അമേരിക്ക പിടിച്ചെടുക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ലൂണ, പാന്‍ഡി, ബെറിങ്, ബെല്ല എന്നീ കപ്പലുകളാണ് പിടിച്ചെടുത്തത്. സൈനിക ബലം ഉപയോഗിക്കാതെയായിരുന്നു നടപടിയെന്നാണ് വിവരം. കപ്പലുകള്‍ ഹൂസ്റ്റണിലാണ് എത്തിക്കുക.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.