സൈനികാഭ്യാസം പ്രഖ്യാപിച്ച് യു.എസും ദക്ഷിണ കൊറിയയും

സോൾ: അടുത്തമാസം സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പ്രഖ്യാപിച്ച് യു.എസും ദക്ഷിണ കൊറിയയും. മേഖലയെ യുദ്ധമുഖമാക്കുന്ന അതിരുകടന്ന പ്രവർത്തനമെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ദക്ഷിണ കൊറിയ സന്ദർശിച്ചാണ് സൈനിക സഹകരണം ശക്തിപ്പെടുത്താനും അടുത്ത മാസം വീണ്ടും സംയുക്ത അഭ്യാസ പ്രകടനവും പരിശീലനവും നടത്താനും ധാരണയായത്. ഒരുഭാഗത്ത് യു.എസും ദക്ഷിണ കൊറിയയയും ജപ്പാനും മറുഭാഗത്ത് ഉത്തര കൊറിയയും നടത്തുന്ന വെല്ലുവിളിയും ആയുധ പരീക്ഷണവും അഭ്യാസ പ്രകടനവും കൊറിയൻ മേഖലയിൽ യുദ്ധഭീഷണി ഉയർത്തുന്നു.

ഒരു വർഷത്തിനിടെ നിരവധി തവണ യു.എസും ദക്ഷിണ കൊറിയയയും ജപ്പാനും സംയുക്ത സൈനികാഭ്യാസം നടത്തി. ആയുധ പരീക്ഷണങ്ങൾ പലവട്ടം നടത്തിയാണ് ഉത്തര കൊറിയ തിരിച്ചടിച്ചത്.

Tags:    
News Summary - US, South Korea announce military drills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.