വാഷിങ്ടൺ ഡി.സി: യു.എസിൽ വീണ്ടും പൊതുസ്ഥലത്ത് വെടിവെപ്പ്. ന്യൂമെക്‌സിക്കോയിൽ 18കാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം നടന്നത്. സാന്താഫെയിൽ നിന്ന് 320 കിലോമീറ്റർ അകലെ ഫാമിംഗ്ടണിലാണ് അക്രമം നടന്നത്. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവർ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വാർത്താ കുറിപ്പിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വെടിവെപ്പിനെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.
യു.എസിൽ ഈ വർഷം 215-ലധികം കൂട്ട വെടിവെപ്പുകൾ നടന്നിട്ടുണ്ടെന്ന് ഗൺ വയലൻസ് ആർക്കൈവ് എന്ന സർക്കാരിതര സംഘടനയുടെ കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.