കള്ളവോട്ട്​: അമേരിക്കയിൽ ഇന്ത്യക്കാരൻ പിടിയിൽ

ന്യ​ൂയോർക്: 2016ലെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്​ രേഖപ്പെടുത്തിയതിന്​ ഇന്ത്യക്കാരൻ അടക്കം 12 വിദേശ പൗരന്മാർക്കെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. ബൈജു പോത്തക്കുളത്ത്​ ​േതാമസ്​ (58) എന്ന ഇന്ത്യക്കാരനെതിരെയാണ്​ കുറ്റം ചുമത്തിയത്​. മലേഷ്യൻ പൗരനായ ഇന്ത്യൻ വംശജനായ റൂബ്​ കൗർ അതാർ സിങ്ങിനെതിരെയും​ (57) കുറ്റം ചുമത്തിയിട്ടുണ്ട്​. കുറ്റം തെളിഞ്ഞാൽ ലക്ഷം ഡോളർ വരെ​ പിഴയും ഒരു വർഷം തടവും ശിക്ഷ വിധിക്കാം.

അമേരിക്കൻ പൗരത്വമുണ്ടെന്ന്​ വ്യാജ അവകാശ വാദം ഉന്നയിച്ചതിനും വ്യാജ രേഖകൾ ചമച്ചതിനും അതാർ സിങ്ങിനെതിരെ ഫെഡറൽ ഗ്രാൻഡ്​​ ജൂറി കുറ്റം ചുമത്തിയിട്ടുണ്ട്​. ഇൗ കുറ്റം തെളിഞ്ഞാൽ മൂന്നര ലക്ഷം ഡോളർ വരെ പിഴയും ആറുവർഷം തടവും ശിക്ഷ ലഭിക്കും. 

Tags:    
News Summary - US Voting fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.