റഷ്യ -യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് യു.എസ്

ന്യൂഡൽഹി: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സ്വീകരിക്കുന്ന എന്ത് പരിശ്രമവും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോഴും സമയമുണ്ട്. അതിനു വേണ്ടി ആര് സ്വീകരിക്കുന്ന പ്രയത്നവും യു.എസ് സ്വാഗതം ചെയ്യുമെന്ന് വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചാലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇരു വിഭാഗങ്ങളും തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാൻ വേണ്ടി പ്രധാനമന്ത്രി മോദി പരിശ്രമിക്കുകയാണെങ്കിൽ അത് യു.എസ് സ്വാഗതം ചെയ്യും.

ഇപ്പോഴും യുദ്ധം അവസാനിപ്പിക്കാൻ പുടിന് സമയമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ എന്തെല്ലാം ​ചെയ്യാമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി മോദി പറയട്ടെ. എന്ത് കാര്യമായാലും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ യു.എസ് സ്വാഗതം ​ചെയ്യും. -ജോൺ കിർബി പറഞ്ഞു.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗ​നൈസേഷൻ നേതൃത്വ ഉച്ചകോടിയിൽ പുടിനും വ്ളോദിമിർ സെലൻസ്കിയുമായി മോദി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. 

Tags:    
News Summary - ‘US Welcomes Any Effort’: White House on PM Modi Convincing Putin to Halt War in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.