ന്യൂഡൽഹി: അമേരിക്കൻ സർക്കാറിെൻറ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷണ സമിതിക്ക് ഇന്ത്യ സന്ദർശനാനുമതി നൽകിയില്ല. ഇന്ത്യൻ പൗരൻമാരുടെ ഭരണഘടന അവകാശം വിദേശ സമിതി പരിശോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് അനുമതി നിഷേധിച്ചത്. 2019 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് ബുധനാഴ്ച പുറത്ത് വിട്ടതിനെ തുടർന്നാണ് ഇന്ത്യ അനുമതി നിഷേധിച്ചത് എന്നത് ശ്രദ്ധേയമാണ്. റിപ്പോർട്ട് മുൻ ധാരണകളോടെ തയാറാക്കിയതും പക്ഷപാതപരവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ പ്രതികരിച്ചു.
2019 ലെ റിപ്പോർട്ടിൽ ഇന്ത്യയിൽ മതസ്വാതന്ത്ര്യം വലിയ തോതിൽ തടയുന്നതായി പറയുന്നുണ്ട്. ന്യൂനപക്ഷങ്ങളും ദലിതുകളും ആക്രമിക്കപ്പെടുന്നതും പൗരത്വ നിയമ ഭേദഗതിയും കാശ്മീർ നടപടിയുമെല്ലാം മതവിവേചനത്തിെൻറ ഉദാഹരണങ്ങളായി റിപ്പോർട്ട് ചൂണ്ടികാണിച്ചിരുന്നു. പശു സംരക്ഷകരുടെ ആക്രമണങ്ങളും റിപ്പോർട്ട് പ്രതിപാദിച്ചിരുന്നു. ആൾകൂട്ട ആക്രമണങ്ങളിൽ പ്രത്യേക വിഭാഗങ്ങൾ ഇരകളാക്കപ്പെടുന്നത് വർധിച്ചതായയും കണ്ടെത്തിയിരുന്നു.
അമേരിക്കൻ സംഘത്തിന് സന്ദർശകാനുമതി നൽകാനുള്ള ആത്മവിശ്വാസമാണ് ഇന്ത്യ പ്രകടിപ്പിക്കേണ്ടതെന്ന് സംഘത്തിെൻറ വക്താവ് ഡാനിയല്ലെ വ്യക്തമാക്കി. ബഹുസ്വര ജനാധിപത്യ രാജ്യവും അമേരിക്കയുടെ അടുത്ത പങ്കാളിയുമായ ഇന്ത്യ നിരീക്ഷക സമിതിക്ക് അനുമതി നൽകണമെന്ന് അവർ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സന്ദർശനം ക്രിയാത്മകമായ സംവാദത്തിനും അഭിപ്രായങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും ഉപകരിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.