ആസ്​ട്രേലിയയിൽ ​എല്ലാവർക്കും വാക്​സിൻ സൗജന്യം

കാൻബറ: കോവിഡ്​ മഹാമാരിക്ക്​ വാക്​സിൻ ക​െണ്ടത്തിയാൽ രാജ്യ​െത്ത മുഴുവൻ പേർക്കും സൗജന്യമായി നൽകുമെന്ന്​ ആസ്​ട്രേലിയൻ സർക്കാർ. ഇതി​െൻറ ഭാഗമായി ഒാക്​സ്​​ഫഡ്​ സർവകലാശാലയുമായി ചേർന്ന്​ വാക്​സിൻ വികസിപ്പിക്കുന്ന ബ്രിട്ടീഷ്​-സ്വീഡിഷ്​ കമ്പനിയായ ആസ്​ട്രസെനകുമായി ആസ്​ട്രേലിയ കരാർ ഒപ്പുവെച്ചു.

ഒാക്​സ്​ഫഡ്​ നടത്തുന്ന പരീക്ഷണങ്ങളിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ വാക്​സിൻ കണ്ടെത്തിയാൽ മുഴുവൻ ആസ്​ട്രേലിയക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്ന്​ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ വ്യക്തമാക്കി.

രണ്ടര കോടി ആസ്​ട്രേലിയക്കാർക്ക്​ വാക്​സിൻ ലഭ്യമാക്കാനാണ്​ ലക്ഷ്യം. ആസ്​ട്രേലിയയിലെ ഗവേഷകരെ പിന്തുണക്കുന്നതിനൊപ്പം ലോകത്തെ വിവിധ സ്ഥാപനങ്ങളുമായി വാക്​സിനായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.