വാഷിങ്ടൺ: അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആരോൺ ബുഷ്നെൽ കൊളുത്തിയ തീ അണയാതെ ആളിക്കത്തുന്നു. വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ തീക്കൊളുത്തി രക്തസാക്ഷിയായ യു.എസ് വ്യോമസേനാംഗം ആരോൺ ബുഷ്നെലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എസ് വിമുക്തഭടന്മാർ യൂനിഫോം കത്തിച്ചു.
ഒറിഗോണിലെ പോർട്ട്‌ലാൻഡിലാണ് പ്രതിഷേധം നടന്നത്. യുദ്ധവിരുദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടൻ ഉൾപ്പെടെയുള്ളവർ യൂനിഫോം കത്തിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചു. ‘ഫലസ്തീനെ സ്വതന്ത്രമാകുക! ആരോൺ ബുഷ്നെലിനെ ഓർമിക്കുക’ എന്ന ബാനറുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്.
ഫെബ്രുവരി 25ന് ഞായറാഴ്ച ഉച്ചയോടെയാണ് വാഷിങ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ബുഷ്നെൽ സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. ടെക്‌സാസിലെ സാൻ അന്റോണിയോ സ്വദേശിയാണ് ഈ 25കാരൻ.
A moving act of solidarity as veterans burn their uniforms at a vigil for Aaron Bushnell hosted by veterans against war. This was after some extremely moving speeches, including a Vietnam War veteran who was a part of the SDS and did a lot of anti-war organizing. pic.twitter.com/9iJzeDAk2a
— alissa azar (@AlissaAzar) February 29, 2024
‘എന്റെ പേര് ആരോൺ ബുഷ്‌നെൽ, ഞാൻ യുനൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സ് അംഗമാണ്. ഞാൻ വംശഹത്യയിൽ പങ്കാളിയാകില്ല. ഞാൻ കടുത്ത പ്രതിഷേധത്തിൽ ഏർപ്പെടാൻ പോകുകയാണ്. എന്നാൽ, ഫലസ്തീനികൾ അനുഭവിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഒട്ടും കടുത്തതല്ല’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എംബസിക്ക് മുന്നിലേക്ക് നടന്നടുത്തത്. തന്നെ തീവിഴുങ്ങുമ്പോൾ ‘ഫലസ്തീനിനെ സ്വതന്ത്രമാക്കുക’ എന്ന് അത്യുച്ചത്തിൽ ബുഷ്നെൽ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. തന്റെ കടുത്ത പ്രതിഷേധം ലൈവ്സ്ട്രീം പ്ലാറ്റ്ഫോമായ ‘ട്വിച്ചി’ൽ അദ്ദേഹം ലൈവ് ആയി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.