ആൽപ്സ് മലനിരകളിൽ ഹിമപാളികൾ ഇടിഞ്ഞ് ഏഴ് മരണം

ആൽപ്സ് മലനിരകളിൽ ഹിമപാളികൾ ഇടിഞ്ഞ് ഏഴ് മരണം. ആൽപ്സിലെ ഡോളമൈറ്റ് പർവതത്തിലെ മർമലോഡ ഹിമാനികൾ പ്രവഹിച്ചതാണ് ദുരന്തത്തിന് കാരണമായത്. പ്രദേശത്ത് പര്യടനം നടത്തിയവരാണ് ഹിമപ്രവാഹത്തിൽ പെട്ടുപോയത്. കാണാതായവർക്കായി തിരച്ചിൽ തുടരുന്നുണ്ട്.

മണിക്കൂറിൽ 200 മൈൽ വേഗത്തിലാണ് ഹിമപ്രവാഹം ഉണ്ടായത്. 200 മീറ്റർ വീതിയും 80 മീറ്റർ പൊക്കവും 60 മീറ്റർ ആഴവുമുള്ള ഹിമാനിയാണ് തകർന്നതെന്ന് അധികൃതർ അറിയിച്ചു.

ശരാശരി മഞ്ഞു വീഴ്ച ഉണ്ടാകാതിരുന്നതും താപനില ഉയർന്നതുമാണ് ഹിമാനികൾ തകരുന്നതിലേക്ക് നയിച്ചതെന്ന് കൊളമ്പിയൻ സർവകലാശാല അധ്യാപകൻ ബ്രയൻ മെന്യൂനസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും ഹിമാനികളും എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ് ബ്രയൻ. ഇറ്റലിയിൽ ഉയർന്ന ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിലാണ് അപകടം സംഭവിച്ചത്.

19, 21 നൂറ്റാണ്ടുകൾക്കിടയിൽ ആൽപ്സ് പ്രദേശങ്ങളിൽ ആഗോള ശരാശരിയെ അപേക്ഷിച്ച് രണ്ട് മടങ്ങിന്‍റെ താപവർധന സംഭവിച്ചിട്ടുണ്ടെന്ന് യുറോപ്യൻ ക്ലൈമറ്റ് ഗ്രൂപ്പായ കോപ്പർനിക്കസ് അറിയിച്ചു. ഉഷ്ണതരംഗം മൂലം ഇറ്റലി അടങ്ങുന്ന മെഡിറ്ററേനിയൻ ബേസിനെ കാലാവസ്ഥ ദുരന്തം നേരിടാൻ സാധ്യത കൂടുതലുള്ള പ്രദേശമായി യു.എന്നും രേഖപ്പെടുത്തിയിരിക്കുകയാണ്.

Tags:    
News Summary - Warming world poses threat to Alpine glaciers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.