റിയാദ്: ഫലസ്തീനികൾക്ക് ഐക്യദാർഢ്യവും ആത്മവിശ്വാസവും പകരുന്ന പരസ്യ വിഡിയോയുമായി സൗദി അറേബ്യയിലെ പ്രമുഖ ടെലി കമ്യൂണിക്കേഷൻ കമ്പനിയായ സെയ്ൻ മൊബൈൽ. റമദാനിനോടനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് ഗസ്സയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും സന്ദേശം പകർന്നുനൽകുന്നത്.
ഫലസ്തീൻ വിമോചന പോരാട്ട ചിഹ്നമായ ഹൻദലയിലൂടെയും കഫിയ്യയിലൂടെയുമാണ് വിഡിയോ മുന്നോട്ട് പോകുന്നത്. ഓരോ വർഷവും റമദാൻ പരസ്യങ്ങളിൽ ശക്തമായ പ്രമേയങ്ങളാണ് സ്ഥാപനം അവതരിപ്പിക്കാറുള്ളത്.
യുദ്ധത്തിനിരയാകുന്ന കുട്ടികളുടെ നിസ്സഹായത വെളിപ്പെടുത്തുകയും അവർക്ക് വേണ്ടി എഴുന്നേറ്റുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.