വാഷിങ്ടൺ: താലിബാൻ അഫ്ഗാനിസ്താൻ കീഴടക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡൻറായിരുന്ന അഷ്റഫ് ഗനിയും യു.എസ് പ്രസിഡൻറ് ജോ ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണം പുറത്തുവിട്ട് റോയിട്ടേഴ്സ് വാർത്ത ഏജൻസി. ഇരുവരും ജൂലൈ 23ന് നടത്തിയ ഫോൺ സംഭാഷണത്തിെൻറ വിവരങ്ങളാണ് പുറത്തുവിട്ടത്.
14 മിനിറ്റ് നീണ്ട സംഭാഷണത്തിൽ രാജ്യങ്ങൾ തമ്മിലെ രാഷ്ട്രീയ-നയതന്ത്ര-സൈനിക വിഷയങ്ങളാണ് ചർച്ചയായത്. സംഭാഷണത്തിൽ അഫ്ഗാൻ പിടിച്ചടക്കാൻ താലിബാന് പാകിസ്താെൻറ സഹായം ലഭിച്ചതായി ഗനി സൂചിപ്പിച്ചു. പൂർണമായും പാകിസ്താെൻറ ആസൂത്രണത്തിലും ആയുധബലത്തിലുമാണ് താലിബാെൻറ മുന്നേറ്റം. 10,000 മുതൽ 15,000 വരെ പാക് തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുണ്ടെന്നും ഗനി പറയുന്നുണ്ട്.
താലിബാനെ ചെറുക്കുന്നുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും ശ്രമിക്കണമെന്നാണ് ഗനിക്ക് ബൈഡെൻറ ഉപദേശം. താലിബാനെതിരെ കൃത്യമായ സൈനികതന്ത്രം രൂപവത്കരിക്കാനും ശക്തനായ യോദ്ധാവിനെ മുന്നിൽനിർത്തി നീക്കങ്ങൾ നടത്താനും ബൈഡൻ പറയുന്നുണ്ട്. യു.എസ് അഫ്ഗാന് തുടരുന്ന നയതന്ത്ര-രാഷ്ട്രീയ-സാമ്പത്തിക സഹായങ്ങൾ തുടരുമെന്നും ബൈഡൻ ഉറപ്പുനൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.