ഒക്‌ടോബർ 24ന് ശേഷം വാട്ട്സ്ആപ്പ് ഈ ഫോണുകളിൽ പ്രവർത്തിക്കില്ല

ഒക്‌ടോബർ 24ന് ശേഷം ആൻഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്‌മാർട്ട്‌ഫോണുകളിലും പ്രവർത്തിക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് പഴയ സ്‌മാർട്ട്‌ഫോണുകളിലെ പ്രവർത്തനം വാട്ട്സ്ആപ്പ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും അപ്‌ഗ്രേഡ് ചെയ്യാൻ ഓർമ്മപ്പെടുത്തുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. ഫോൺ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ ഇനി വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്നും അറിയിച്ചു.

വാട്ട്‌സ്ആപ്പ് പ്രവർത്തനം നിർത്തുന്ന ആൻഡ്രോയിഡ് ഫോണുകളുടെ ലിസ്റ്റ്

  • 7 നെക്സസ് (ആൻഡ്രോയിഡ് 4.2ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും)
  • സാംസങ് ഗ്യാലക്സി നോട്ട് 2
  • എച്ച്.ടി.സി വൺ
  • സോണി എക്സ്പീരിയ സെഡ്
  • എൽ.ജി ഒപ്റ്റിമസ് ജി പ്രോ
  • സാംസങ് ഗ്യാലക്സി എസ്2
  • സാംസങ് ഗ്യാലക്സി നെക്സസ്
  • എച്ച്.ടി.സി സെൻസേഷൻ
  • മോട്ടറോള ഡ്രോയിഡ് റയ്സർ
  • സോണി എക്സ്പീരിയ എസ് 2
  • മോട്ടറോള സൂം
  • സാംസങ് ഗ്യാലക്സി ടാബ് 10.1
  • അസൂസ് ഇ പാഡ് ട്രാൻസ്ഫോർമർ
  • ഏസർ ഐക്കോണിയ ടാബ് എ5003
  • സാംസങ് ഗ്യാലക്സി എസ്
  • എച്ച്.ടി.സി ഡിസയർ എച്ച്ഡി
  • എൽ.ജി ഒപ്റ്റിംസ് 2എക്സ്
  • സോണി എറിക്സൺ എക്സ്പീരിയ ആർക് 3
Tags:    
News Summary - WhatsApp will stop working on these android phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.