ഓട്ടവ: ഇന്ത്യക്കും കാനഡക്കുമിടയിൽ കടുത്ത നയതന്ത്രപ്രതിസന്ധി സൃഷ്ടിച്ച് വധിക്കപ്പെട്ട ഹർദീപ് സിങ് നിജ്ജാർ, ഏറെയായി ഇരു രാജ്യങ്ങളെയും മുനയിൽ നിർത്തുന്ന ഖലിസ്താൻ തീവ്രവാദിയാണ്. 1977ൽ പഞ്ചാബിലെ ജലന്ധറിൽ ജനിച്ച അദ്ദേഹം 1997ലാണ് കാനഡയിലെത്തുന്നത്. അവിടെ പ്ലംബറായി ജോലി നോക്കിവരുന്നതിനിടെ സിഖ് വിഘടന സംഘടനയായ ബബ്ബർ ഖൽസി ഇന്റർനാഷനലിന്റെ (ബി.കെ.ഐ) ഭാഗമായി.
ഭീകരസംഘടനയായ ബി.കെ.ഐ പാക് രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐയുടെ സൃഷ്ടിയാണെന്നും ആരോപണമുണ്ട്. പിന്നീട് നിജ്ജാർ മറ്റൊരു തീവ്രവാദി സംഘടനയായ ഖലിസ്താൻ ടൈഗർ ഫോഴ്സിന്റെ മേധാവിയായി. ഖലിസ്താൻ എന്നപേരിൽ സിഖ് രാജ്യത്തിനായി രംഗത്തുള്ള സംഘടനയിൽ സജീവമായതിനൊപ്പം കാനഡയിലെ വാൻകൂവറിനു സമീപം സർറിയിലുള്ള ഗുരു നാനാക് ഗുരുദ്വാരയുടെ കമ്മിറ്റി അധ്യക്ഷൻ കൂടിയായിരുന്നു. കൊല്ലപ്പെടുംവരെ ആ പദവിയിൽ തുടർന്നു. ജൂൺ 18ന് വൈകുന്നേരം ഗുരുദ്വാര പാർക്കിങ്ങിലാണ് കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.