വാഷിങ്ടൺ: വാക്സിനുകളുടെ മിക്സിങ്ങിനായി ശിപാർശകൾ സമർപ്പിച്ച് ലോകാരോഗ്യസംഘടന. വ്യത്യസ്ത നിർമ്മാതാക്കളുടെ വാക്സിനുകൾ ജനങ്ങൾക്ക് നൽകാമെന്ന് സംഘടന പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആർ.എൻ.എ വാക്സിനുകൾ ഒന്നാം ഡോസായി ആസ്ട്രസെനിക്കയുടെ വാക്സിൻ സ്വീകരിച്ചയാൾക്ക് നൽകുന്നതിൽ പ്രശ്നമില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
സിനോഫാം വാക്സിൻ സ്വീകരിച്ച ഒരാൾക്ക് രണ്ടാം ഡോസായി എതെങ്കിലും എം.ആർ.എൻ.എ വാക്സിനോ ആസ്ട്രസെനിക്കയുടെ വാക്സിനോ നൽകാമെന്നും ലോകാരോഗ്യസംഘടന മാർഗനിർദേശത്തിൽ പറയുന്നു. ബൂസ്റ്റർ ഡോസിനും ഇത്തരത്തിൽ വാക്സിൻ മിക്സിങ് സാധ്യമാവും.
ആദ്യഡോസായി ആസ്ട്രസെനിക്ക, ഫൈസർ വാക്സിനുകൾ സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷം മൊഡേണ വാക്സിൻ സ്വീകരിക്കുകയാണെങ്കിൽ അത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന പഠനറിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ നിർണായക നീക്കം. ഇതുമായി ബന്ധപ്പെട്ട് ശിപാർശകളിൽ പഠനം നടത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.