ഇസ്ലാമാബാദ്: അനധികൃതമായി രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികളെ പാകിസ്താൻ പുറത്താക്കുന്ന നടപടി തുടങ്ങി. സുരക്ഷാ സേന ബുധനാഴ്ച അഫ്ഗാനികളുടെ താമസസ്ഥലം വളയുകയും നിരവധി പേരെ പിടികൂടുകയും ചെയ്തു. 20 ലക്ഷത്തോളം അഫ്ഗാനികൾ അനധികൃതമായി രാജ്യത്തുണ്ടെന്നാണ് പാക് അധികൃതർ പറയുന്നത്.
രേഖകളില്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആയ എല്ലാ വിദേശികളെയും ലക്ഷ്യമിടുന്ന പുതിയ കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമാണ് തിരച്ചിൽ. എന്നാൽ പാകിസ്താന്റെ നടപടി അഫ്ഗാനിസ്താനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടത്തിൽ നിന്ന് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കറാച്ചി, റാവൽപിണ്ടി, അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മറ്റ് പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ വ്യാപക റെയ്ഡ് നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ കഴിഞ്ഞ 45 വർഷത്തെ യുദ്ധങ്ങളും സംഘർഷങ്ങളുമാണ് ദശലക്ഷക്കണക്കിന് അഫ്ഗാനികളെ പാകിസ്താനിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കിയെന്ന് താലിബാൻ ഗവൺമെന്റിന്റെ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. അഫ്ഗാനികളെ നിർബന്ധിത പുറത്താക്കലിനെക്കുറിച്ച് ആശങ്കയും അദ്ദേഹം പങ്കുവെച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഇസ്ലാമാബാദിന്റെ തീരുമാനം 20 ലക്ഷത്തോളം വരുന്ന അഫ്ഗാനികളെയാണ് കൂടുതലും ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.