കോമഡി ഷോയിൽ ഇസ്‍ലാം നിന്ദ; സ്റ്റാൻഡ് അപ് കൊമേഡിയനായ യുവതി അറസ്റ്റിൽ

ക്വാലാലംപൂർ: മതനിന്ദാ കേസിൽ ​മലേഷ്യയിൽ സ്റ്റാൻഡ് അപ് കൊമേഡിയനായ യുവതി അറസ്റ്റിൽ. ഒരു സ്റ്റാൻഡ്-അപ്പ് കോമഡി പ്രകടനത്തിനിടെ വിവാദപരമായ പ്രസ്താവന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിതി നൂറമിറ അബ്ദുല്ല എന്ന കോമഡി താരമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരെ ഫെഡറൽ ടെറിട്ടറീസ് ഇസ്‍ലാമിക് റിലീജിയൻസ് ഡിപ്പാർട്ട്‌മെന്റ് (ജാവി) ആണ് അറസ്റ്റ് ചെയ്തത്. ഇസ്‌ലാമിനെ അപമാനിച്ചെന്ന കേസിൽ നാളെ ശരിഅ ഹൈക്കോടതിയിൽ നൂറമിറ നടപടി നേരിടും. പീനൽ കോഡിലെ സെക്ഷൻ 298 എ പ്രകാരം നേരത്തെ ചുമത്തിയ കുറ്റത്തിന് 26കാരിയായ സിതി നൂറമിറ 20,000 റിങ്കറ്റിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അടുത്ത കേസിൽ അറസ്റ്റെന്ന് അഭിഭാഷകനായ രമേശ് ചന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശരിഅ ക്രിമിനൽ ഒഫൻസസ് (ഫെഡറൽ ടെറിട്ടറീസ്) നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നൂറമിറക്കെതിരെ കുറ്റം ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 'ഇസ്ലാം മതത്തെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഏതൊരാളും കുറ്റക്കാരനായിരിക്കും' എന്ന് സെക്ഷൻ പറയുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ 3,000 റിങ്കറ്റ് വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്.

എട്ട് ജാവി ഉദ്യോഗസ്ഥർ എത്തിയാണ് നൂറമിറയെ കസ്റ്റഡിയിലെടുത്തത്. ജൂൺ നാലിന് തമൻ തുൻ ഡോ ഇസ്‌മയിലിലെ ക്രാക്ക്‌ഹൗസ് കോമഡി ക്ലബിലെ തന്റെ പ്രകടനത്തിനിടെയാണ് ഇവർ മതനിന്ദ നടത്തിയത് എന്നാണ് കേസ്. കോടതി അവർക്ക് 20,000 റിങ്കറ്റ് തുക കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയും കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ജാമ്യത്തുക കണ്ടെത്താൻ ക്രൗഡ് ഫണ്ടിംഗും ഇവർ നടത്തിയിരുന്നു. ഇതിലൂടെ ഏകദേശം 40,000 റിങ്കറ്റ് സ്വരൂപിക്കാൻ കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്തതിനാണ് പിന്നീട് കേസ് എടുത്തത്. മറ്റുള്ളവരെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 16ന് തന്റെ യൂട്യൂബ് അക്കൗണ്ട് വഴി ഉള്ളടക്കം പങ്കിട്ടുവെന്നായിരുന്നു രണ്ടാമത്തെ കുറ്റം. നൂറമിറ​യുടെ പങ്കാളിയായ അലക്സാണ്ടർ നവീൻ രാജേന്ദ്രനെതിരെയും സമാന സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. 

Tags:    
News Summary - Woman in comedy club fiasco to face shariah charge for insulting Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.