കാബൂൾ: താലിബാൻ നേതാവിെൻറ അഭിമുഖമെടുത്ത അഫ്ഗാൻ മാധ്യമപ്രവർത്തക രാജ്യംവിട്ടു. ടോളോ ന്യൂസിലെ ബെഹസ്ത അർഗന്ദാണ് നാടുവിട്ടത്. ആഗസ്റ്റ് 17നാണ് ബെഹസ്ത താലിബാൻ നേതാവിനെ അഭിമുഖം നടത്തിയത്. താലിബാൻ നേതാവിെൻറ അഭിമുഖമെടുത്ത ആദ്യ അഫ്ഗാൻ മാധ്യമപ്രവർത്തകയാണിവർ. അഭിമുഖത്തിനിടെ കാബൂളിലെ താലിബാെൻറ വീടുകൾതോറുമുള്ള തിരച്ചിലിനെയും ഭാവി പദ്ധതികളെയുംകുറിച്ച് അവർ ചോദിച്ചിരുന്നു.
24 വയസ്സുള്ള ബെഹസ്തയുടെ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭയംമൂലമാണ് നാടുവിട്ടതെന്ന് അവർ വെളിപ്പെടുത്തി. നേരത്തേ ചാനൽ സ്റ്റുഡിയോയിൽനിന്ന് അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാൻ പറയിപ്പിക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിഡിയോയിൽ തോക്കേന്തിനിൽക്കുന്ന താലിബാൻ സംഘത്തിനൊപ്പമാണ് അവതാരകൻ പേടിക്കേണ്ട സാഹചര്യമില്ലെന്നു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.