ഹോട്ടലിൽ ഹെയർ ഡ്രയർ ഉപയോഗിച്ചു; 78,000 രൂപയുടെ ബില്ല് വന്നപ്പോൾ ഞെട്ടി യുവതി

മെൽബൺ: ആസ്ട്രേലിയയിലെ ഹോട്ടലിൽ താമസിക്കവെ, ഹെയർ ഡ്രയർ ഉപയോഗിച്ചതിന് യുവതിയിൽ നിന്ന് 1400 ആസ്ട്രേലിയൻ ഡോളർ(ഏതാണ്ട് 78,130 രൂപ) ഈടാക്കി. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

നോവോടെൽ പെർത്ത് ലാംഗ്ലി നഗരത്തിലെത്തിയതായിരുന്നു ഇവർ. കിങ്സ് പാർക്കിലെ സൗണ്ട് മന്ത്രാലയത്തിന്റെ കച്ചേരി കാണുന്നതിന് മുമ്പ് യുവതി ഹോട്ടൽ മുറിയിൽ കുളിക്കുകയും ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുകയും ചെയ്തു. കുളിച്ച് വസ്ത്രം മാറുംമുമ്പേ മുറിയുടെ വാതിൽക്കൽ എത്തിയ അഗ്നി ശമനസേനാംഗങ്ങളെ കണ്ട് യുവതി ഞെട്ടി. ഹെയർ ഡ്രെയർ ഉ​പയോഗിക്കവെ ഫയർ അലാം അടിക്കുകയായിരുന്നു.

സത്യത്തിൽ ഹെയർ ഡ്രെയർ ആയിരുന്നു അലാം ഓണാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹോട്ടൽ വിട്ടു. മൂന്നു ദിവസം കഴിഞ്ഞ് 78,130 രൂപ ഡിഡക്റ്റ് ചെയ്തതായി ബാങ്കിൽ നിന്ന് സന്ദേശം വന്നപ്പോഴാണ് ഹോട്ടലിലെ ബില്ല് യുവതി ശ്രദ്ധിച്ചത്. അഗ്നി ശമനസേനാംഗങ്ങളെ വിളിച്ചുവരുത്തിയതിന്റെ ഫീസ് ആണിതെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞു.

ഹോട്ടലിൽ താമസിക്കുമ്പോൾ ഫയർ അലാം അടിച്ചാൽ അതിന്റെ ചാർജ് കസ്റ്റമേഴ്സിൽ നിന്ന് ഈടാക്കാറു​ണ്ടോയെന്ന് യുവതി ഹോട്ടൽ അധികൃതരോട് ചോദിച്ചു. ഏറെ വാഗ്വാദങ്ങൾക്കൊടുവിൽ അധികമായി ഈടാക്കിയ തുക ഹോട്ടൽ അധികൃതർ യുവതിക്ക് മടക്കിക്കൊടുത്തു. അടുത്തിടെ ചൈനയിൽ രണ്ടുതവണ കുളിച്ചതിന് ഹോട്ടൽ അധികൃതർ ഉപയോക്താക്കളിൽനിന്ന് അധിക പണംഈടാക്കിയിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണുയർന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഹോട്ടലിൽ ചൈനീസ് യുവതി രണ്ട് രാത്രി താമസിക്കാൻ ബുക്ക് ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്. താമസിക്കുന്നവർ രണ്ട് തവണ കുളിച്ചാൽ അധികതുക ഈടാക്കുമെന്നായിരുന്നു മുറിയിൽ പതിച്ച കടലാസിലുണ്ടായിരുന്നത്. ജലം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നതത്രെ.

Tags:    
News Summary - Woman shocked after being charged ₹ 78,000 for using hair dryer in Australia hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.