ആമസോൺ കാട്ടിൽ കണ്ടെത്തിയ അനാക്കോണ്ട വർഗത്തിൽപെട്ട പാമ്പിന് നീളം 26 അടി! കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ പാമ്പാണിത്. ആംസ്റ്റർഡാം സർവകലാശാലയിലെ പ്രമുഖ വൈൽഡ് ലൈഫ് ബയോളജിസ്റ്റായ ഡോ. ഫ്രീക് വോൻകിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് പാമ്പിനെ കണ്ടെത്തിയത്.
500 കിലോഗ്രാം ഭാരം കണക്കാക്കിയ ഈ പാമ്പ്, അനാക്കോണ്ടയിലെതന്നെ ഇതുവരെയും തിരിച്ചറിയാത്ത വർഗമാണ്. നോർതേൺ ഗ്രീൻ അനാക്കോണ്ട എന്നാണ് ഈ ജീവിവർഗത്തിന് പേര് നൽകിയിരിക്കുന്നത്. എക്വഡോറിയൻ അമസോണിൽനിന്നാണ് തദ്ദേശീയരുടെ സഹായത്തോടെ പാമ്പിനെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.