ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി, ഫ്രഞ്ച് കന്യാസ്ത്രി മരിച്ചു; വയസ് 118

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി, ഫ്രഞ്ച് കന്യാസ്ത്രീ ലൂസൈൽ റാൻഡൻ (118) അന്തരിച്ചു. 1904 ഫെബ്രുവരി 11-ന് തെക്കൻ ഫ്രാൻസിലാണ് സിസ്റ്റർ ആന്ദ്രേ എന്നറിയപ്പെടുന്ന റാൻഡൻ ജനിച്ചത്. ടൗലോണിലെ നഴ്‌സിംഗ് ഹോമിൽ ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു എന്ന് നഴ്സിങ് ഹോം വക്താവ് ഡേവിഡ് ടവെല്ല എ.എഫ്.പിയോട് പറഞ്ഞു.

"വലിയ സങ്കടമുണ്ട്. പക്ഷേ, അവരുടെ പ്രിയപ്പെട്ട സഹോദരനോടൊപ്പം ചെന്നുചേരുക എന്നത് അവരുടെ ആഗ്രഹമായിരുന്നു. അവർക്ക് അതൊരു മോചനമാണ്" -സെന്റ്-കാതറിൻ-ലേബർ നഴ്‌സിംഗ് ഹോമിലെ ടവെല്ല എ.എഫ്‌.പിയോട് പറഞ്ഞു. നഴ്സിങ് ഹോമിൽ പ്രാർത്ഥനും വിശ്രമവും ആയി കഴിയുകയായിരുന്നു.

Tags:    
News Summary - World's Oldest Known Person, A French Nun, Dies In France. She Was 118

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.