സപോറിഷ്യ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി യു.എൻ ആണവ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ മാരിയാനോ ഗ്രോസിയുമായി ചർച്ച നടത്തി. സപോറിഷ്യ ആണവ നിലയത്തിന്റെ അവസ്ഥ സംബന്ധിച്ചായിരുന്നു ചർച്ച.
യൂറോപ്പിലെതന്നെ ഏറ്റവും വലിയ ആണവനിലയമായ സപോറിഷ്യക്ക് റഷ്യൻ ആക്രമണത്തിൽ വൻ നാശനഷ്ടം നേരിട്ടിരുന്നു. നിലയം നിലവിൽ റഷ്യൻ നിയന്ത്രണത്തിലുമാണ്. ഗ്രോസി ആണവനിലയം സന്ദർശിക്കുമെന്നാണ് സൂചന.
അതിനിടെ യുക്രെയ്ൻ നഗരമായ സ്ലൊവിയാൻസ്കിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.