സായുധസേനയുടെ കമാൻഡർ ഇൻ ചീഫിനെ മാറ്റി യു​ക്രെയ്ൻ പ്രസിഡന്റ്

കീവ്: യുക്രെയ്ൻ സായുധസേനയുടെ കമാൻഡർ ഇൻ ചീഫിനെ മാറ്റി പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി. വലേരി സലുഷ്നിയെയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. സെലൻസ്കിയും സലുഷ്നിയും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉാണ്ടയിരുന്നുവെന്നാണ് സൂചന. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തുടങ്ങിയത് മുതൽ സലുഷ്നിയായിരുന്നു കമാൻഡർ ഇൻ ചീഫ്.

റഷ്യൻ അധിനിവേശത്തിന് ശേഷം സൈന്യത്തിൽ യുക്രെയ്ൻ നടത്തുന്ന വലിയ മാറ്റമാണ് ഇത്. കമാൻഡർ ഇൻ ചീഫിനെ മാറ്റിയെങ്കിലും സലുഷ്നിയും ടീമിലുണ്ടാവുമെന്ന് സെലൻസ്കി അറിയിച്ചു. ഇന്ന് മുതൽ പുതിയ മാനേജ്മെന്റ് ടീം സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നും സെലൻസ്കി പറഞ്ഞു.

യുക്രെയ്ൻ സൈനികരും പൊതു ജനങ്ങളും യുദ്ധസമയത്തും വലിയ വിശ്വാസമർപ്പിച്ച ജനറലാണ് സലുഷ്നി. അദ്ദേഹത്തിന് പലപ്പോഴും സെലൻസ്കി​​യേക്കാൾ ജനപ്രീതിയുണ്ടായിരുന്നു. ഇതിനിടെയാണ് സെലൻസ്കി കമാൻഡർ ഇൻ ചീഫിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നത്.

കഴിഞ്ഞ ദിവസം സലുഷ്നിയുമായി നേതൃമാറ്റം സംബന്ധിച്ച് ചർച്ച ചെയ്തുവെന്നും സെലൻസ്കി അറിയിച്ചു. യുക്രെയ്നെ റഷ്യയിൽ നിന്നും സംരക്ഷിച്ചതിന് അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. യുദ്ധമേഖലയിൽ പരിചയ സമ്പന്നനായ വ്യക്തിയാണ് പുതിയ ​സൈനിക മേധാവി സിറസ്കിയെന്നും സെലൻസ്കി അറിയിച്ചു. റഷ്യക്കെതിരെ കീവിൽ പ്രതിരോധം തീർത്തത് സിറസ്കിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Zelensky sacks Ukraine's commander-in-chief Valerii Zaluzhnyi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.