ദാവോസ്: യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ചകൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിൻ പുടിനുമായി മാത്രമേ നടത്തുകയുള്ളുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊേളാദിമിർ സെലൻസ്കി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തെ വിഡിയോ വഴി അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ പ്രദേശത്തിനു കീഴിലുള്ള ജനങ്ങൾക്കെതിരായ റഷ്യൻ നടപടിയുടെ തെളിവുകളാണ് താൻ പറഞ്ഞത് മുഴുവൻ. അതിനാൽ റഷ്യയുമായി ഏതു തരത്തിലുള്ള ചർച്ചയും സംഘടിപ്പിക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രെയ്നിന്റെ സൈനിക ശക്തിയെ ബലഹീനമാക്കുന്നതിനായി നടത്തിയ പ്രത്യേക ഓപ്പറേഷൻ ആണെന്നും പൊതുജനങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നുമാണ് റഷ്യ പറയുന്നത്. തീരുമാനങ്ങൾ എടുക്കുന്നത് റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റാണ്. അതിനാൽ റഷ്യൻ പ്രസിഡന്റിനെ കൂടാതെ, ഈ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈന്യം പിടിച്ചടക്കിയ ഭാഗങ്ങളിൽ തുടക്കത്തിലുണ്ടായ കൂട്ടക്കൊലകൾ ചർച്ചകളെ കൂടുതൽ ദുഷ്കരമാക്കും. മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചക്കില്ലെന്നും സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്റുമായല്ലാതെ മറ്റ് ഒരു ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് താത്പര്യമില്ല.
കർഖീവിൽ രാജ്യത്തിന്റെ സൈന്യത്തിന് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ദോൻബാസിൽ രക്തച്ചൊരിച്ചിലായിരുന്നു. ഞങ്ങൾക്ക് നിരവധി ജീവനുകൾ നഷ്ടമായി. 2014 ൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത ക്രിമിയ പെനിസുല ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാമെന്ന ആശയം പോലും ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.