സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈനുമായി സഹകരിച്ച് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ലോകത്തിലെ സ്മാർട്ട് സിറ്റികളുടെ പട്ടികയായ ഐ.എം.ഡി സ്മാർട്ട് സിറ്റി സൂചിക പുറത്തിറക്കി.
ഭരണം, ഡിജിറ്റൽ സേവനങ്ങൾ, മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കും ഉള്ള അവസരങ്ങൾ, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്മാർട്ട് സിറ്റി തീരുമാനിക്കുന്നത്.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും സ്വിറ്റ്‌സർലൻഡിലെ സൂറിച്ചാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2019 മുതൽ സൂറിച്ചാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആസ്‌ട്രേലിയയിലെ കാൻബെറയും സിംഗപ്പൂരും ഒഴികെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്മാർട്ട് സിറ്റികളും യൂറോപ്പിലാണ്. ലോകത്തിലെ ഇന്ത്യൻ സ്മാർട്ട് സിറ്റിയുടെ പട്ടികയിൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം. ഐ.എം.ഡി പുറത്തിറക്കിയ സ്മാർട്ട് സിറ്റി സൂചിക അന്താരാഷ്ട്ര സംഘടനകളും സ്ഥാപനങ്ങളുമെല്ലാം നഗരങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനുള്ള റഫറൻസായി ഉപയോഗിക്കുന്നുണ്ട്.
ലോകത്തിലെ മികച്ച 10 സ്മാർട്ട് സിറ്റികളുടെ പട്ടിക:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.