2020പോലെതന്നെ കോവിഡും ലോക്ഡൗണും സിനിമ മേഖലക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചത്. കോവിഡ് തരംഗത്തിൽ മുങ്ങിയ 2021, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് തുണയായപ്പോൾ, ഒ.ടി.ടിയിലൂടെ ഏറ്റവും ശ്രദ്ധനേടിയ സിനിമ വ്യവസായങ്ങളിലൊന്ന് മലയാളംതന്നെയാണ്. കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ, ജോജി, മാലിക് എന്നീ ചിത്രങ്ങളുടെ ഒ.ടി.ടി റിലീസിന് പിന്നാലെ ഫഹദ് ഫാസിൽ ഇതരഭാഷകളിലും തിളങ്ങുന്ന താരമായി. മോഹൻലാലിന്റെ ദൃശ്യം 2 ഒ.ടി.ടിയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഹോം, ഒാപറേഷൻ ജാവ എന്നീ ചിത്രങ്ങളും ഒ.ടി.ടി സൂപ്പർഹിറ്റുകളായി, അതോടൊപ്പം കപ്പേളയും നായാട്ടും തിങ്കളാഴ്ച നിശ്ചയവും ചുരുളിയും വലിയ ചർച്ചയുമായി. ടൊവിനോ തോമസിെൻറ 'മിന്നൽ മുരളി'യും വലിയ തരംഗമാണ് സൃഷ്ടിച്ചത്. തമിഴിൽനിന്ന് സർപ്പട്ട പരമ്പരൈ, സൂരറൈ പൊട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് ഒ.ടി.ടിയിൽ തരംഗം സൃഷ്ടിച്ചത്.
തിയറ്ററുകൾ വിജനമായ കോവിഡ് ആദ്യ തരംഗത്തിനുശേഷം 2021െൻറ തുടക്കത്തിലും സിനിമ വ്യവസായം നിശ്ചലമായ അവസ്ഥയിലായിരുന്നു. കോവിഡ് ഭീതിയും ഒ.ടി.ടി തരംഗവും ആളുകളെ തിയറ്ററുകളിലേക്ക് വരുന്നതിൽനിന്ന് അകറ്റുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ചില ചിത്രങ്ങൾ വൻ വിജയം നേടി. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ചരിത്ര വിജയമായി. തമിഴിൽ മാസ്റ്റർ, ഡോക്ടർ, അണ്ണാത്തെ, ഹിന്ദിയിൽ സൂര്യവൻഷി, തെലുങ്കിൽ പുഷ്പ എന്നീ ചിത്രങ്ങളും സൂപ്പർഹിറ്റായി.
മലയാളത്തിെൻറ മഹാനടനും മെഗാതാരവുമായ മമ്മൂട്ടി അഭിനയ ജീവിതത്തിെൻറ അമ്പതാണ്ടുകൾ പൂർത്തിയാക്കിയ വർഷമാണ് 2021. താരത്തിന് 70 വയസ്സ് തികഞ്ഞതും ഇൗ വർഷം തന്നെ. 50 വർഷങ്ങൾക്കു മുമ്പ് ആഗസ്റ്റ് ആറിനാണ് മമ്മൂട്ടി എന്ന നടൻ ആദ്യമായി കാമറക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസിയുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ അദ്ദേഹം മറക്കാനാവാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച് വെള്ളിത്തിരയിലെ താരരാജാവായി വാഴുന്നു.
കുക്കൂ... കുക്കൂ... ഇന്ത്യ ഏറ്റുപാടിയ എഞ്ചാമി
തമിഴ് റാപ്പർ അറിവും ധീയും ചേർന്ന് ആലപിച്ച എൻജോയ് എഞ്ചാമി ഇന്ത്യക്കാർ ഏറ്റുപാടിയ വർഷംകൂടിയാണ് 2021. പാട്ടിനൊപ്പം വരികളും ഏറെ ചർച്ച ചെയ്യപ്പെട്ടു. വിസ്മൃതിയിലേക്ക് മറയുന്ന ജീവിതങ്ങളെ അടയാളപ്പെടുത്തുന്നൊരു ചരിത്രപശ്ചാത്തലംകൂടി അറിവ് എഴുതിയ വരികൾക്കുണ്ടായിരുന്നു.
ജഗതിയുടെ തിരിച്ചുവരവ്
മമ്മൂട്ടി-കെ. മധു-എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.ഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങി. സി.ബി.ഐ 5-ലൂടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും കാമറയുടെ മുന്നിലേക്ക് വരുകയാണ്.
മികച്ച ചിത്രം: നോമാഡ് ലാൻഡ്
മികച്ച നടി: ഫ്രാന്‍സസ് മക്ഡോര്‍മൻറ് (ചിത്രം-നോമാഡ് ലാൻഡ്)
നടൻ: ആൻറണി ഹോപ്കിൻസ് (ചിത്രം-ദ ഫാദർ)
സംവിധായിക: ക്ലോയെ ചാവോ (ചിത്രം-നൊമാഡ് ലാന്‍ഡ്)
ഇംഗ്ലീഷ് ഇതര ചിത്രം: അനതര്‍ റൗണ്ട്
ഇന്ത്യൻ ചിത്രം വൈറ്റ് ടൈഗറിലെ അഭിനയത്തിന് ആദര്‍ശ് ഗൗരവ് മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടം നേടി
മികച്ച നടൻ: ആൻറണി ഹോപ്കിൻസ് (ചിത്രം-ദ ഫാദർ)
മികച്ച നടി: ഫ്രാന്‍സസ് മക്ഡോര്‍മൻറ് (ചിത്രം-നോമാഡ് ലാൻഡ്)
മികച്ച ചിത്രം: നോമാഡ് ലാൻഡ്
മികച്ച സംവിധായിക: ക്ലോയെ ചാവോ (ചിത്രം-നോമാഡ് ലാന്‍ഡ്)
മികച്ച സഹനടൻ: ഡാനിയൽ കലൂയ (ചിത്രം -ജൂദാസ് ആൻഡ് ബ്ലാക്ക് മെസയ്യ)
മികച്ച സഹനടി: യൂൻ യോ ജുങ് (ചിത്രം-മിനാരി)
മികച്ച തിരക്കഥ: പ്രോമിസിങ് യങ് വുമൺ
രാജ്യാന്തര ഫീച്ചർ ഫിലിം: അനതർ റൗണ്ട്
അഡാപ്റ്റഡ് സ്ക്രീൻപ്ലേ: ദ ഫാദർ.
വിടപറഞ്ഞ പ്രതിഭകളും ഇന്ത്യക്കാരുമായ ഭാനു അത്തയ്യക്കും ഇർഫാൻ ഖാനും ഓസ്കർ അക്കാദമി ആദരവർപ്പിച്ചിരുന്നു
മികച്ച നടൻ: ജയസൂര്യ (ചിത്രം-വെള്ളം)
നടി: അന്ന ബെൻ (ചിത്രം-കപ്പേള)
ചിത്രം: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (സംവിധാനം-ജിയോ ബേബി)
സംവിധായകൻ: സിദ്ധാർഥ് ശിവ (ചിത്രം-എന്നിവർ)
സ്വഭാവ നടൻ: സുധീഷ് (ചിത്രം-ഭൂമിയിലെ മനോഹര സ്വകാര്യം)
സ്വഭാവ നടി: ശ്രീരേഖ (ചിത്രം-വെയിൽ)
സംഗീത സംവിധാനം: എം. ജയചന്ദ്രൻ
ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും
മികച്ച നവാഗത സംവിധായകന് -മുസ്തഫ (ചിത്രം-കപ്പേള).
മികച്ച ചിത്രം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം (സംവിധാനം-പ്രിയദർശൻ)
മികച്ച നടൻമാർ: ധനുഷ് (ചിത്രം-അസുരൻ), മനോജ് ബാജ്പേയ് (ചിത്രം-ഭോൻസ്ലെ)
നടി: കങ്കണ റണാവത്ത്
സംവിധായകൻ: സഞ്ജയ് പൂരൺ സിങ് ചൗഹാൻ (ചിത്രം-ബഹത്തർ ഹൂറേൻ)
സഹനടൻ: വിജയ് സേതുപതി (ചിത്രം-സൂപ്പർ ഡീലക്സ്)
മികച്ച മലയാള ചിത്രം: കള്ളനോട്ടം
ആൽബം ഒാഫ് ദ ഇയർ: ടെയ്ലർ സ്വിഫ്റ്റ് (ഫോക്ലോർ)
മികച്ച ഗായിക: ബിയോൺസ്
റെക്കോഡ് ഓഫ് ദ ഇയർ: എവരിത്തിങ് ഐ വാണ്ടട്-ബില്ലി എലിഷ്
സോങ് ഓഫ് ദ ഇയർ: ആ കാൻറ് ബ്രീത്ത് - ഡെർണസ്റ്റ് എമിലി II, എച്ച്.ഇ.ആർ, ടിയാര തോമസ്.
മികച്ച ഡ്രാമ സീരീസ്: ദ ക്രൗണ്‍
മികച്ച നടി-ഡ്രാമ വിഭാഗം: ഒലിവിയ കോള്മാൻ
നടൻ-ഡ്രാമ: ജോഷ് ഒ കോന്നര്‍
നടി-കോമഡി: ജീന്‍ സ്മാര്‍ട്ട് (ഹാക്ക്സ്)
നടൻ-കോമഡി: ജേസണ്‍ സുഡെയ്കിസ് (ടെഡ് ലാസോ)
കോമഡി സീരീസ്: ടെഡ് ലാസോ
ലിമിറ്റഡ് സീരീസ്: ദ ക്വീന്‍സ് ഗാംബിറ്റ്
സംവിധായിക-ഡ്രാമ: ജെസീക്ക ഹോബ്സ് (ദ ക്രൗണ്‍)
സംവിധായിക-കോമഡി: ലൂസിയ അനീലോ (ഹാക്ക്സ്).
മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം: റിങ്കു വാന്‍ഡറിങ് (സംവിധാനം-മസാകാസു കാനെകോ)
മികച്ച സംവിധായകനുള്ള രജതമയൂരം: വാക്ലവ് കാഡ്രങ്ക (ചിത്രം-സേവിങ് വണ്‍ ഹു വാസ് ഡെഡ്)
നടൻ: ജിതേന്ദ്ര ജോഷി (ചിത്രം-ഗോദാവരി)
നടി: ആഞ്ജലീന മൊളിന (ചിത്രം-ഷാർലെറ്റ്)
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ (ഐ.എഫ്.എഫ്.കെ) ഈ വർഷം നടന്നില്ല. കൈരളി തിയറ്ററിൽ പണികൾ നടക്കുന്നതിനാൽ ഫെസ്റ്റിവൽ അടുത്ത വർഷം ഫെബ്രുവരിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.