മുഖംമിനുക്കി പോളോ; ഓട്ടോണമസ് ഡ്രൈവിങ് സൗകര്യം ഉൾപ്പടെ ലഭ്യമാകും
text_fieldsആറാം തലമുറ ഫോക്സ്വാഗൺ പോളോ അന്താരാഷ്ട്ര വിപണിയിൽ മുഖംമിനുക്കി അവതരിപ്പിച്ചു. പുതുക്കിയ സ്റ്റൈലിങും ഓട്ടോണമസ് ഡ്രൈവിങ് ഉൾപ്പടെ കൂടുതൽ സൗകര്യങ്ങളുമായാണ് വാഹനം വരുന്നത്. എഞ്ചിനുകളിൽ മാറ്റമില്ല.
ഡിസൈൻ
ഗോൾഫ്, ഐഡി 3 തുടങ്ങിയ ഫോക്‌സ്‌വാഗൺ ഹാച്ച്ബാക്കുകളുടെ രൂപകൽപ്പനയ്ക്ക് അനുസൃതമായ മാറ്റമാണ് പുതിയ പോളോയിലും കാണുന്നത്. എൽഇഡി ഹെഡ്ലൈറ്റുകൾ, ഹെഡ്ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽഇഡി സ്ട്രിപ്പ്, പുത്തൻ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ് എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. വി.ഡബ്ല്യൂ ബാഡ്‌ജിന് താഴെയുള്ള പോളോ ലെറ്ററിങ്, എൽഇഡി ടെയിൽ-ലൈറ്റുകൾ എന്നിവയും പുതിയ രൂപകൽപ്പനയിൽെപ്പടും. ഹെഡ്ലൈറ്റിൽ മാട്രിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. പോളോയിൽ ആദ്യമായാണ് ഐക്യു ലൈറ്റ് എന്ന് വിളിക്കുന്ന മാട്രിക്സ് ഹെഡ്ലൈറ്റ് ലഭ്യമാകുന്നത്. വീൽബേസ് അതേപടി നിലനിർത്തി. പുനർനിർമ്മിച്ച ബമ്പറുകൾ കാരണം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് നീളം അൽപ്പം കൂടുതലാണ്.
ഇന്‍റീരിയർ
പോളോ ഫെയ്‌സ്‌ലിഫ്റ്റിന് 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉള്ള ഫോക്‌സ്‌വാഗന്‍റെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കും. ആധുനികമായ എല്ലാ കണക്റ്റിവിറ്റി ഓപ്ഷനുകളും വാഹനം വാഗ്ദാനം ചെയ്യുന്നു. 9.2 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ ഓപ്ഷനായി ലഭ്യമാണ്. സെന്‍റർ കൺസോളിന് താഴെയുള്ള സ്ലൈഡർ എന്ന് വിളിക്കുന്ന താപനില നിയന്ത്രണ സംവിധാനം ഗോൾഫിൽ നിന്ന് കൊണ്ടുവന്നതാണ്.
8.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ഡിസ്‌പ്ലേ, പുനർരൂപകൽപ്പന ചെയ്ത മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയുമുണ്ട്. ഫോക്‌സ്‌വാഗന്‍റെ ലെവൽ ടു ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനം (ട്രാവൽ അസിസ്റ്റ്) പോളായിൽ ഓപ്ഷനലായി ലഭ്യമാണ്. പസാറ്റിലാണ് ഈ സംവിധാനം ആദ്യം കണ്ടത്. ഓട്ടോമേറ്റഡ് ഡ്രൈവിങ് പ്രാപ്തമാക്കുന്നതിന് അഡാപ്റ്റീവ് ക്രൂസ് കൺട്രോളും ലെയ്ൻ കീപ്പിങ് അസിസ്റ്റും ഈ സംവിധാനത്തിലുണ്ട്.
എഞ്ചിൻ
പുതിയ പോളോയുടെ എഞ്ചിനിൽ മാറ്റമൊന്നുമില്ല. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ടിഎസ്‌യു ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണ് വാഹനത്തിന് കരുത്തുപകരുന്നത്. പവർ ഔട്ട്‌പുട്ടുകൾ 80 എച്ച്പി മുതൽ 110 എച്ച്പി വരെയാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ എഞ്ചിൻ, വേരിയന്‍റ് എന്നിവയെ ആശ്രയിച്ച് മാനുവൽ അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉൾപ്പെടുന്നു.
ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ഫോക്സ്‍വാഗൺ ഇപ്പോഴും അഞ്ചാം തലമുറ പോളോയിൽ തുടരുകയാണ്. നിലവിലെ വാഹനം ഒന്നിലധികം അപ്‌ഡേറ്റുകൾക്ക് വിധേയമായിട്ടുണ്ട്. നിലവിൽ എസ്.യു.വി മാർക്കറ്റിലാണ് ഫോക്സ്വാഗൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ പോളോ ഉടനൊന്നും ഇന്ത്യൻ മാർക്കറ്റിൽ എത്തില്ല എന്നുതന്നെയാണ് ഇപ്പോൾ പറയാനാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.