ഒാഡി ഇ ട്രോൺ, ആഡംബര ഇ.വികളുടെ രാജാവ് ഇന്ത്യയിൽ
text_fieldsആഡംബര ഇ.വികളിൽ പ്രമുഖനായ ഒാഡി ഇ ട്രോണും, ഇ ട്രോൺ സ്പോർട്സ്ബാക്കും രാജ്യത്ത് അവതരിപ്പിച്ചു. ഒാഡിയുടെ ആദ്യത്തെ വൈദ്യുത എസ്.യു.വിയാണ് ഇ ട്രോൺ. രണ്ട് ഇ ട്രോൺ വേരിയൻറുകളും ഒരു ഇ ട്രോൺ സ്പോർട്ട്ബാക്ക് വേരിയൻറും ഉപഭോക്താക്കൾക്കായി ലഭ്യമാണ്. 99.99 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഇ-ട്രോണിന് 99.99 ലക്ഷവും ഇ ട്രോൺ സ്‌പോർട്‌ബാക്കിന് 1.18 കോടിയുമാണ് വില.
രണ്ട് ഇവികളും ഡീലർഷിപ്പുകൾ വഴിയോ ഓഡിയുടെ ഓൺലൈൻ പോർട്ടൽ വഴിയോ ബുക്ക് ചെയ്യാം. അഞ്ച് ലക്ഷം രൂപ നൽകിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. രണ്ട് ബാറ്ററി ഒാപ്ഷനുകളാണ് വാഹനത്തിലുള്ളത്. 71 കിലോവാട്ട് ബാറ്ററി 379 കിലോമീറ്റർ ശ്രേണി നൽകും. 95 കിലോവാട്ട് ബാറ്ററി 484 കിലോമീറ്റർ റേഞ്ചും നൽകും.ഇ-ട്രോൺ മോേട്ടാർ 313 എച്ച്.പിയും 540എൻ.എം ടോർക്കും പുറത്തടുക്കും. സ്പോർട്സ് ബാക്കാകെട്ട 408 എച്ച്.പിയും 664എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. അഡാപ്റ്റീവ് എയർ സസ്പെൻഷൻ, പനോരമിക് സൺറൂഫ്, നാല് സോൺ എസി എന്നിവ സ്റ്റാൻഡേർഡാണ്.
ഡിസൈൻ
ഒാഡിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമായാണ് വാഹനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇരുവശത്തും നേർത്ത എൽഇഡി ഹെഡ്ലൈറ്റുകളുള്ള വലിയ ഗ്രിൽ ഇ ട്രോണിന് പുതുരൂപം നൽകുന്നു. ഇ ട്രോൺ സ്‌പോർട്‌ബാക്ക് ഡിസൈെൻറ ഭൂരിഭാഗവും റെഗുലർ മോഡലുമായി ചേർന്ന് നിൽക്കുന്നുണ്ട്. വശത്ത് നിന്ന് നോക്കുമ്പോൾ സവിശേഷമായ എസ്‌യുവി-കൂെപ്പ രൂപം കൂടുതൽ വ്യക്തമാകും. പിൻവശത്ത്, രണ്ട് മോഡലുകൾക്കും എൽഇഡി ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന വീതിയുള്ള ലൈറ്റ് ബാർ ലഭിക്കും. 20 ഇഞ്ച്, 5-സ്‌പോക്ക് അലോയ് വീലുകളും രണ്ട് മോഡലുകൾക്കും സ്റ്റാൻഡേർഡാണ്.
ഇൻറീരിയർ
ഇ-ട്രോണിെൻറ ഇൻറീരിയറുകളിൽ ഡ്യുവൽ-ടച്ച്‌സ്‌ക്രീൻ സംവിധാനമാണുള്ളത്. 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് ഡിസ്‌പ്ലേ, മറ്റ് നിയന്ത്രണങ്ങൾക്കായി 8.8 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണുള്ളത്. ഓഡിയുടെ 'വിർച്വൽ കോക്പിറ്റ്' ഉൾപ്പെടുത്തിയിട്ടുണ്ട്. മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ, പ്രോഗ്രസീവ് സ്റ്റിയറിങ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, പേവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.
705വാട്സ് 16-സ്പീക്കർ, ബി & ഒ പ്രീമിയം ത്രീ ഡി സൗണ്ട് സിസ്റ്റം, 30-കളർ ആംബിയൻറ് ലൈറ്റിങ്, എയർ പ്യൂരിഫയർ, 360 ഡിഗ്രി ക്യാമറകൾ എന്നിവ 50 ക്വാട്രോ ട്രിമ്മിൽ ലഭ്യമാണ്.സോഫ്റ്റ്-ക്ലോസ് ഡോറുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് പ്ലസ്, അഡാപ്റ്റീവ് വൈപ്പറുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷണൽ എക്സ്ട്രാകളും ഓഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
6.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനമാണ് ഇ ട്രോൺ. 95 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉള്ള പതിപ്പിൽ 5.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിലെത്തും. 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യാനാകും. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 11 കിലോവാട്ട് എസി ചാർജർ എതിരാളികളേക്കാൾ വേഗതയേറിയ എസി ചാർജിങ് ഇ ഡ്രോണിന് നൽകും. 22 കിലോവാട്ട് എസി ചാർജിങ് അനുവദിക്കുന്നതിന് ഓഡി ഒരു ഓൺബോർഡ് കൺവെർട്ടറും വാഗ്ദാനം ചെയ്യുന്നുണ്ട്.
വിപണിയിലെ മറ്റ് ആഡംബര ഇലക്ട്രിക് എസ്‌യുവികളായ ബെൻസ് ഇക്യുസി (1.07 കോടി രൂപ), ജാഗ്വാർ ഐ-പേസ് (1.06 കോടി രൂപ) എന്നിവയുമായാണ് ഓഡി ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിവ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.