ലോകത്തിലെ വേഗതയേറിയ രണ്ടാമത്തെ എസ്.യു.വി; ഒാഡി ആർ.എസ് ക്യൂ 8 ബുക്കിങ്ങ് ആരംഭിച്ചു
text_fieldsലോകത്തെ ഏറ്റവും വേഗതയുള്ള എസ്.യു.വികൾ ഏതൊക്കെയാണ്. മൂന്നുപേരാണ് തൽക്കാലം ഇൗ വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. ഒാഡി ആർ.എസ് ക്യൂ 8, ലംബൊർഗിനി ഉറൂസ്, ബെൻറ്ലെ ബെൻറയ്ഗ. മണിക്കൂറിൽ 306 കിലോമീറ്ററുമായി നിലവിൽ ഒന്നാമത് ബെൻറ്ലെ ബെൻറയ്ഗയാണ്.
ഉറൂസിെൻറയും ഒാടി ക്യൂ 8 ആർ.എസിെൻറയും വേഗത മണിക്കൂറിൽ 305 കിലോമീറ്റർ എന്ന നിലയിൽ തുല്യമാണ്. മറ്റ് രണ്ട് വാഹനങ്ങളും സൂപ്പർ എസ്.യു.വികൾ എന്ന വിഭാഗത്തിൽ വരുേമ്പാൾ ക്യു 8 എന്ന സാധാരണ എസ്.യു.വിയുടെ പെർഫോർമൻസ് വെർഷനാണ് ആർ.എസ് ക്യു 8 . അതുകൊണ്ടുതന്നെ ഉറൂസിെൻറയും ബെ ൻറയ്ഗയുടെയും പകുതി വിലക്ക് ആർ.എസ് ക്യൂ 8 വാങ്ങാനും പറ്റും.
നിലവിൽ ഏറ്റവും താങ്ങാവുന്ന വിലയുള്ള സൂപ്പർ എസ്.യു.വിയും ഇതുതന്നെയാണ്. വില കുറവാണ് എന്ന് പറയുേമ്പാൾ തീരെ കുറവാണെന്ന് ധരിക്കരുത്. രണ്ട് കോടിയിലധികം നൽകിയാൽ മാത്രമെ ഒാഡി ആർ.എസ് ക്യൂ 8 ഗാരേജിലെത്തൂ. നിലവിൽ വാഹനത്തിെൻറ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനം വെബ്സൈറ്റ് വഴിയൊ ഡീലർഷിപ്പ് വഴിയൊ 15 ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം.
4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ആർഎസ് ക്യു 8 ന് കരുത്ത് പകരുന്നത്. 600 എച്ച്.പി കരുത്തും 800 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ്, ഓഡിയുടെ ക്വാഡ്രൊ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവ വഴി നാല് ചക്രങ്ങളിലേക്കും പവർ എത്തിക്കുന്നു. 3.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയാർജിക്കും.
ആർഎസ് ക്യു 8 എങ്ങനെ തിരിച്ചറിയാം?
സാധാരണ ക്യൂ 8 ഉം ആർ.എസ് ക്യൂ 8 ഉം എങ്ങിനെ തിരിച്ചറിയാം. പുതുക്കിയ സിംഗിൾ ഫ്രെയിം ഗ്രില്ലും വലിയൊരു ഫ്രണ്ട് എയർ ഇൻടേക്കും സ്റ്റാൻഡേർഡ് ക്യു 8 ന് പുറത്തുള്ള മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പെർഫോമൻസ് എസ്‌യുവിയിൽ കസ്റ്റം സൈഡ് സിൽ പ്ലേറ്റുകൾ, ആർഎസ് സ്‌പോയ്‌ലർ, റിയർ ഡിഫ്യൂസർ, വലിയ ക്വാഡ് എക്‌സ്‌ഹോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. 22 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡാണ്. ഒാപ്ഷനലായി 23 ഇഞ്ച് വേണെമങ്കിൽ തെരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.