Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightബെൻസിനെ വിറപ്പിക്കാൻ...

ബെൻസിനെ വിറപ്പിക്കാൻ ​ഫൈവ്​ സീരീസിനെ പുനരവതരിപ്പിച്ച്​ ബീമർ; കൂടുതൽ ആഡംബരം കൂടുതൽ ഫീച്ചറുകൾ

text_fields
bookmark_border
BMW 5 Series facelift launched at Rs
cancel

ബി.എം.ഡബ്ല്യു തങ്ങളുടെ ജനപ്രിയ സെഡാനായ ഫൈവ്​ സീരീസി​െൻറ പരിഷ്​കരിച്ച പതിപ്പ്​ അവതരിപ്പിച്ചു. ബെൻസ്​ ഇ ക്ലാസി​െൻറ നേരിട്ടുള്ള എതിരാളിയാണ്​ ഫൈവ്​ സീരീസ്​. മൂന്ന് വേരിയൻറുകളിലും രണ്ട് ഡീസൽ, ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലും വാഹനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വേരിയൻറിന്​ 62.90 ലക്ഷമാണ്​ എക്​സ്​ ഷോറൂം വില. പുതുക്കിയ ഗ്രില്ലും ഹെഡ്‌ലൈറ്റുകളും പുതിയ ഫൈവ്​ സീരീസിന്​ വേറിട്ട മുഖം നൽകുന്നു.

എക്​സ്​റ്റീരിയർ

മുന്നിലെ മാറ്റങ്ങൾ ബീമറി​െൻറ പ്രശസ്​തമായ കിഡ്​നി ഗ്രില്ലിലാണ്​ കേന്ദ്രീകരിച്ചിരിക്കുന്നത്​. മുമ്പത്തേതിനേക്കാൾ വീതികൂടിയ ഗ്രില്ല്​ കൂടുതൽ താഴ്​ന്നാണിരിക്കുന്നത്​. ക്രോമിലുള്ള പുതിയ സിംഗിൾ-ഫ്രെയിം ഡിസൈനും ലഭിക്കും. ഫ്രണ്ട് ബമ്പറും പുനർരൂപകൽപ്പന ചെയ്​തിട്ടുണ്ട്​. ഉയർന്ന എം സ്‌പോർട്ട് വേരിയൻറുകളിൽ ഹെഡ്​ലൈറ്റുകളിൽ ബിഎംഡബ്ല്യുവി​െൻറ ലേസർലൈറ്റ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്​. ഹെഡ്‌ലൈറ്റുകളിൽ ക്വാഡ് എൽഇഡി ബീമുകളാണ് പ്രകാശം വിതറുന്നത്​. എൽ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ്​ ലൈറ്റുകളും ആകർഷകം.

ത്രീ സീരീസിലെ ഡിസൈനിന് സമാനമാണ് ടെയിൽ ലൈറ്റുകൾ. പുനർരൂപകൽപ്പന ചെയ്​ത പിൻ ബമ്പറും ത്രീ സീരീസിന്​ സമാനം. എല്ലാ 5 സീരീസ് മോഡലുകൾക്കും വേരിയൻറ്​ പരിഗണിക്കാതെ ട്രാപസോയ്​ഡൽ ടെയിൽ‌പൈപ്പുകൾ ലഭിക്കും. 18 ഇഞ്ച് അലോയ്​കൾ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആണ്​​. കൂടുതൽ വലുപ്പമുള്ള വീലുകൾ തെരഞ്ഞെടുക്കാനുള്ള ഒാപ്​ഷനും ഉണ്ട്​. ഫൈറ്റോണിക് ബ്ലൂ, ബെർണിന ഗ്രേ അംബർ എന്നിങ്ങനെ രണ്ട് പുതിയ പെയിൻറ്​ ഷേഡുകളും നൽകിയിട്ടുണ്ട്​. പഴയമോഡലിനെ അപേക്ഷിച്ച്​ വീതി, ഉയരം, വീൽബേസ് എന്നിവ മാറ്റമില്ലാതെതുടരുന്നു. എന്നാൽ 27 എം.എം നീളം പുതിയ വാഹനത്തിന്​ കൂടുതലാണ്​.


ഇൻറീരിയർ

ഐ‌ഡ്രൈവ് ഇൻ‌ഫോടെയ്ൻ‌മെൻറ്​ സിസ്​റ്റത്തി​െൻറ ഏറ്റവും പുതിയ പതിപ്പ് ഫൈവ്​ സീരീസിന്​ ലഭിക്കും. മുമ്പത്തെ മോഡലിലെ 10.25 ഇഞ്ച് സെൻ‌ട്രൽ ടച്ച്‌സ്‌ക്രീന് പകരം 12.3 ഇഞ്ച് ഡിസ്‌പ്ലേ സ്റ്റാൻഡേർഡായി മാറിയിട്ടുണ്ട്​. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്​റ്ററും ഓഫർ ചെയ്യുന്നു. ഡാഷ്‌ബോർഡിൽ കേന്ദ്രീകരിച്ച്​ നിരവധി പരിഷ്​കാരങ്ങളും ഉള്ളിൽ വരുത്തിയിട്ടുണ്ട്​. ഗ്ലോസ് ബ്ലാക്ക് സെൻറർ കൺസോൾ ആകർഷകം. പെട്രോൾ വേരിയൻറുകൾ ഇപ്പോൾ സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററിയിൽ മാത്രമേ ലഭ്യമാകൂ.

സമ്പന്നമായ 'ഡക്കോട്ട', 'നാപ്പ' ലെതർ ഓപ്ഷനുകൾ ഡീസൽ ട്രിമ്മുകൾക്ക് മാത്രമുള്ളതാണ്. അഡാപ്റ്റീവ് സസ്പെൻഷൻ, വിദൂര നിയന്ത്രണ പാർക്കിങ്​ എന്നിവ പോലെ എൻട്രി ലെവൽ മോഡലുകൾക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ ​ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. 'റിവേഴ്‌സിംഗ് അസിസ്റ്റൻറ്​' ഫംഗ്ഷനും ചേർത്തിട്ടുണ്ട്​. 50 മീറ്റർ വരെ ഒാ​േട്ടാമാറ്റിക്​ ആയി സഞ്ചരിക്കാൻ വാഹനത്തിനാകും. ഇത് പാർക്കിങിന്​ സഹായകമാണ്​. വയർലെസ് ആപ്പിൾ കാർപ്ലേയ്‌ക്ക് പുറമേ, ആൻഡ്രോയ്​ഡ്​ ഓട്ടോ (വയർലെസ്) സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​.


ടോപ്പ്-സ്പെക്​ 5 സീരീസ് എം സ്പോർട്ട് വേരിയൻറുകളിൽ മാട്രിക്​സ്​ എൽഇഡി ഹെഡ്ലൈറ്റുകൾ, ലേസർലൈറ്റ് ടെക്, ആംബിയൻറ്​ ലൈറ്റിങ്​, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് സീറ്റുകൾക്ക് മെമ്മറിയോടുകൂടിയ ഇലക്ട്രിക് അഡ്​ജസ്​റ്റ്​മെൻറ്​, ഇലക്ട്രിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഹാർമാൻ കാർഡൺ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പാർക്കിങ്​ ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിങ്​ സെൻസറുകൾ, വയർലെസ് സ്​മാർട്ട്‌ഫോൺ ചാർജിങ്​ എന്നിവ ലഭിക്കും. എം സ്‌പോർട്ട് മോഡലുകൾക്ക് എം സ്‌പോർട്ട് പാക്കേജും നൽകിയിട്ടുണ്ട്​.

മൾട്ടി ഫംഗ്ഷൻ എം ലെതർ സ്റ്റിയറിംഗ്, ഗ്ലോസി കറുപ്പിൽ തീർത്ത ഫ്രണ്ട് ഗ്രിൽ, പ്രകാശമുള്ള എം ഡോർ സിൽസ്, ഫെൻഡറുകളിൽ എം ബാഡ്​ജുകൾ, എം സ്‌പോർട്ട് ഡാർക്ക് ബ്ലൂ ബ്രേക്ക് കാലിപ്പറുകൾ, ഒരു എം എയറോഡൈനാമിക്​സ്​ പാക്കേജ്, ഗ്ലോസ് വിൻഡോകൾക്ക് ചുറ്റും കറുത്ത നിറം തുടങ്ങിയവ പാക്കേജിൽ​െപടും. ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ബ്രേക്ക് അസിസ്റ്റ്, കോർണറിങ്​ ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മ .ണ്ടുകൾ എന്നിവ സുരക്ഷാ ഉപകരണങ്ങളിൽപ്പെടുന്നു.

എഞ്ചിൻ, ഗിയർ‌ബോക്​സ്​

മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ്​ ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ളത്​. ഒരു പെട്രോൾ, രണ്ട് ഡീസൽ എഞ്ചിനുകളാണത്​. 530 ​െഎ വേരിയൻറുകളിലെ പെട്രോൾ എഞ്ചിൻ 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്​ഡ്​ യൂനിറ്റാണ്​. 252 എച്ച്പി, 350 എൻഎം എന്നിവ ഉത്പാദിപ്പിക്കും. 520 ഡിയിലെ ചെറിയ ഡീസൽ എഞ്ചിൻ 2.0 ലിറ്റർ, നാല് സിലിണ്ടർ യൂനിറ്റാണ്. ഇത് 190 എച്ച്പിയും 400 എൻഎം ടോർക്കും ഉണ്ടാക്കുന്നു. 530 ഡിയിലെ വലിയ ഡീസൽ 3.0 ലിറ്റർ, ഇൻ-ലൈൻ ആറ് യൂനിറ്റാണ്. ഇത് 265 എച്ച്പി, 620 എൻഎം ടോർക്ക്്​ന്നിവ പുറന്തള്ളുന്നു. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്​സ്​ സ്റ്റാൻഡേർഡാണ്.

എതിരാളികൾ

മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ഓഡി എ 6, വോൾവോ എസ് 90, ജാഗ്വാർ എക്​സ്​എഫ് എന്നിവയുമായാണ്​ പുതിയ ഫൈവ്​ സീരീസ്​ നേരിട്ട്​ മത്സരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMWfaceliftlaunchedBMW 5 Series
Next Story