ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ റോഡുകൾ ഇൗ നഗരത്തിലാണ്; രാജ്യ തലസ്ഥാനം ഒട്ടും സേഫല്ലെന്നും പഠനം
text_fieldsഫോർഡ് ഇന്ത്യ മോട്ടോർ കമ്പനി നടത്തിയ റോഡ് സുരക്ഷാ പഠനത്തിലെ കണ്ടെത്തലുകൾ പുറത്തുവിട്ടു. 'ഫോർഡ് കാർട്ടെസി സർവേ 2020'ൽ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ ആറ് പ്രധാന നഗരങ്ങളിലെ റോഡ് ഉപയോക്താക്കളുടെ പെരുമാറ്റമാണ് വിലയിരുത്തിയത്. ആസ്ട്രം മാനേജ്മെന്‍റ് അഡ്വൈസറിയുമായി സഹകരിച്ചാണ് ഫോർഡ് ഇന്ത്യ പഠനം നടത്തിയത്. ആറ് മെട്രോകളിലായി 1,561 അഭിമുഖങ്ങൾ നടത്തി.
22-50 വയസ്സിനിടയിലുള്ള ആളുകളും സർവ്വേകളിൽ ഉൾപ്പെട്ടിരുന്നു. ചട്ടങ്ങൾ പാലിക്കൽ, വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക, മറ്റ് യാത്രക്കാരോട് കാണിക്കുന്ന പരിഗണന എന്നിവയെക്കുറിച്ച് പഠനം വിലയിരുത്തി. അമിത വേഗത, മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമല്ലാത്ത ദൂരം നിലനിർത്തുക, വാഹനമോടിക്കുേമ്പാൾ ഫോണിൽ സംസാരിക്കാനുള്ള താൽപര്യം ഉണ്ടോ എന്നറിയൽ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് റോഡ് സുരക്ഷയെപറ്റി പഠനം നടത്തിയത്.
ഏറ്റവും സുരക്ഷ കൊൽക്കത്തയിൽ, കുറവ് ഡൽഹി
ഫോർഡ് സർവേയിൽ ലഭിച്ച ശരാശരി കാർട്ടസി സ്‌കോർ 457 ആണ്. 1000 ആണ് ഏറ്റവും ഉയർന്ന സ്കോറായി കണക്കാക്കിയത്. ഏറ്റവും കുറഞ്ഞ സ്കോർ 309 ആണ്. തലസ്ഥാനമായ ഡൽഹിക്കാണ് ഏറ്റവും കുറഞ്ഞ സ്കോർ ലഭിച്ചത്. 333 പോയന്‍റ് നേടിയ ബംഗളൂരു തൊട്ടുപിന്നിലുണ്ട്. ഹൈദരാബാദിനും മുംബൈക്കും യഥാക്രമം 396, 417 എന്നിങ്ങനെയാണ് സ്കോർ. സർവേയിൽ പങ്കെടുത്ത എല്ലാ നഗരങ്ങളിലും മികച്ച പ്രകടനം നടത്തിയത് ചെന്നൈ (634), കൊൽക്കത്ത (638) എന്നിവയാണ്.
ഫോർഡ് പഠനത്തിന്‍റെ കണ്ടെത്തലുകൾ പ്രധാനമായും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ച 2019 ലെ റോഡ് ആക്‌സിഡന്‍റ് റിപ്പോർട്ടിന്‍റെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നതാണ് എന്നതാണ് ശ്രദ്ധേയം. സർക്കാർ കണക്കുകൾ പ്രകാരം ഡൽഹിയിൽ 1,463 റോഡപകടങ്ങൾ രേഖപ്പെടുത്തി. 2019ൽ രാജ്യത്തെ അപകടങ്ങളിൽ ഏറ്റവും ഉയർന്ന നഗരമാണ് ഡൽഹി. ഏറ്റവും കുറഞ്ഞ അപകടം (267) കൊൽക്കത്തയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.