ലാൻഡ്ക്രൂസറിെൻറ കരുത്ത്, ബെൻസിെൻറ ആഡംബരം; ലെക്സസ് എൽ.എക്സ് നിരത്തിൽ
text_fieldsടൊയോട്ട ലാൻഡ്ക്രൂസർ എന്ന് കേൾക്കാത്ത വാഹനപ്രേമികൾ വിരളമായിരിക്കും. മെഴ്സിഡസ് ബെൻസ് ജി.എൽ ക്ലാസ് എന്നും കേൾക്കാതിരിക്കാൻ വഴിയില്ല. എന്നാൽ ലക്സസ് എന്ന ബ്രാൻഡ് നമ്മുക്കത്ര പരിചയമുള്ളതല്ല. കാരണം ഇന്ത്യയിൽ നിർമാണവും പ്രവർത്തനവുമൊെക്കെ ലക്സസ് ആരംഭിച്ചത് 2020ലാണ്, അതും ചില മോഡലുകൾ മാത്രം. ഉയർന്ന ലക്സസ് വാഹനങ്ങൾ വേണമെന്നുള്ളവർക്ക് ഇറക്കുമതി ചെയ്യുകയാണ് ഏക മാർഗം. വില കൂടുതലായതിനാൽ അത്രയധികം ലക്സസുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിഞ്ഞിട്ടുമില്ല.
ടൊയോട്ടയും ലക്സസും തമ്മിൽ
കൃത്യമായി പറഞ്ഞാൽ, സാക്ഷാൽ ടൊയോട്ടയുടെ ആഡംബര വാഹനമാണീ ലക്സസ്. ടൊയോട്ടയുടെ ആഡംബരംതന്നെ സാധാരണക്കാർക്ക് താങ്ങാനാവാത്തതിനാലാകാം കോടീശ്വരന്മാരുടെ ഗ്യാരേജുകളിലാണ് ലക്സസ് ഇടം പിടിച്ചിട്ടുള്ളത്. അതിൽതന്നെ ലക്സസിെൻറ പതാകവാഹകൻ എസ്.യു.വിയാണ് എൽ.എക്സ്. ഒന്നിലധികം കോടികൾ ഇവക്ക് വിലവരുമെന്നതിനാൽ ശത കോടീശ്വരന്മാർക്കാണ് എൽ.എക്സ് ചേരുക.
ടൊയോട്ടക്ക് ലാൻഡ്ക്രൂസർ എങ്ങിനെയാണോ അങ്ങിനെയാണ് ലക്സസിന് എൽ.എക്സ്. ലാൻഡ്ക്രൂസറിെൻറ ആഡംബരത്തികവാർന്ന വല്യേട്ടനാണ് ലക്സസ് എൽ.എക്സ് എന്നുപറയാം. ഈ വർഷം ആദ്യം ന്യൂ-ജെൻ ടൊയോട്ട ലാൻഡ് ക്രൂസർ അരങ്ങേറിയിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് എൽഎക്സ് ഫ്ലാഗ്ഷിപ്പ് എസ്‌യുവി വരുന്നത്. ലാൻഡ്ക്രൂസറിലെ ടിഎൻജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്ചറിെൻറ അടിസ്ഥാനത്തിലാണ് എൽ.എക്സ് നിർമിച്ചിരിക്കുന്നത്. വി സിക്സ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.മെഴ്സിഡസ് ബെൻസ് ജി.എല.എസ്, ബി.എം.ഡബ്ല്യു എക്സ് 7 എന്നിവരൊക്കെയാണ് എതിരാളികൾ.
ബാഹ്യ രൂപകൽപ്പന
ബോക്സി ഡിസൈനാണ് വാഹനത്തിന്. സ്ക്വയർ വീൽ ആർച്ചുകൾ, മുൻവശം വിഴുങ്ങുന്നതരം പടുകൂറ്റൻ ഗ്രില്ല്, ഇരുവശത്തും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിൽ എയർ ഡാമുകൾ എന്നിവ മുന്നിൽ എടുത്തുകാണിക്കുന്നു. വശങ്ങളിലെ വിൻഡോ ലൈൻ ലാൻഡ് ക്രൂസറിന് സമാനമാണെങ്കിലും, എൽഎക്സിലെ പിൻ ക്വാർട്ടർ വിൻഡോകൾക്ക് പരിഷ്കരിച്ച ഡിസൈൻ നൽകിയിട്ടുണ്ട്. 22 ഇഞ്ച് അലോയ് വീലുകളാണ്. ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിട്ടുള്ള എൽഇഡി ടെയിൽ-ലൈറ്റുകൾ, സാധാരണ ലോഗോയ്ക്ക് പകരം ടെയിൽ ഗേറ്റിൽ 'ലെക്സസ്' ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റുകളുള്ള റിയർ ബമ്പർ എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഇൻറീരിയറും ഫീച്ചറുകളും
പുതിയ ലാൻഡ്ക്രൂസർ എൽസി 300 മായി കാബിനിലെ ചില അടിസ്ഥാനകാര്യങ്ങൾ എൽ.എക്സ് പങ്കുവയ്ക്കുന്നുണ്ട്. എന്നിരുന്നാലും എൽഎക്സിനെ വേറിട്ടതാക്കാൻ ലെക്സസ് വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. അടിസ്ഥാന ഡാഷ്‌ബോർഡ് ഡിസൈൻ സമാനമാണെങ്കിലും, എൽഎക്‌സിൽ ഇരട്ട സ്ക്രീൻ സജ്ജീകരണമുണ്ട്. 12.3 ഇഞ്ച് സ്‌ക്രീൻ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുകയും 360 ഡിഗ്രി ക്യാമറകൾ പ്രദർശിപ്പിക്കുകയും ചെയ്യും. താഴെയുള്ള 7.0 ഇഞ്ച് സ്ക്രീനിൽ വിവിധ ഓഫ്-റോഡ് ഡാറ്റയും കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും അറിയാനാകും.
താഴത്തെ ഡിസ്പ്ലേ ലംബമായ എയർ-കോൺ വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലെക്സസിൽ സെന്റർ കൺസോൾ ലേഒൗട്ടും പരിഷ്കരിച്ചു. ലാൻഡ് ക്രൂസർ പോലെ ഇവിടേയും സ്റ്റാർട്ടർ ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. നാല് സീറ്റ് ലേഒൗട്ടാണ് കാബിനിലെ ഏറ്റവും വലിയ മാറ്റം. പിൻ സീറ്റുകൾ മുഴുനീള സെന്റർ കൺസോൾ കൊണ്ട് വേർതിരിച്ചിരിക്കുന്നു. സീറ്റുകളിൽ 48 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയും. മുൻ സീറ്റ് ഇലക്ട്രിക്കായി നീക്കാം. പുറകിലുള്ളവർക്ക് സ്വന്തമായി എൻറർടെയിൻമെൻറ് ഡിസ്പ്ലേകളും ലഭിക്കും. സെൻറർ കൺസോളിൽ ടച്ച്‌സ്‌ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് സീറ്റ് ലേഒൗട്ടിലും വാഹനം ലഭ്യമാണ്.
പവർട്രെയിൻ
വാഹനത്തിന് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ഇവ രണ്ടും മുൻഗാമികളിൽ നിന്ന് ചെറുതായിട്ടുണ്ട്. 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോളും 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എൻജിനുമാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് 415 എച്ച്പിയും 650 എൻഎമ്മും രണ്ടാമത്തേത് 305 എച്ച്പിയും 700 എൻഎമ്മും ഉത്പാദിപ്പിക്കും. നേരത്തേ ഉണ്ടായിരുന്ന വി 8 എഞ്ചിനുകളേക്കാൾ കൂടുതൽ ശക്തമാണ് പുതിയ പവർ ട്രെയിൻ.
രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാൻഡ് ക്രൂസറിലെ എല്ലാ ഓഫ്-റോഡ് നവീകരണങ്ങളും ഇവിടേയുമുണ്ട്. ഇതിന് രണ്ട് അറ്റത്തും ഇലക്ട്രോണിക് ലോക്കിങ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ, മൾട്ടി-ടെറൈൻ മോഡുകൾ, വാഹനം കയറ്റങ്ങളൊക്കെ ഇഴഞ്ഞുകയറുന്ന ക്രാൾ നിയന്ത്രണവും ഇതിന് ലഭിക്കും.
ഇന്ത്യയിലേക്ക് വരുമോ?
ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ന്യൂ-ജെൻ ലെക്സസ് എൽഎക്സ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എൽ.എക്സിെൻറ മുൻഗാമികൾ ഇപ്പോഴും ഇവിടെ വിൽപ്പനയിലുണ്ടെന്നതും പുതിയ വാഹനം കൊണ്ടുവരുന്നതിനുള്ള സാധ്യതയാണ്. അതുപോലെ, പുതിയ തലമുറ ലാൻഡ് ക്രൂസറും ഇന്ത്യയിൽ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.