ടീസറിൽ കണ്ടത് ഹോൺനെറ്റ് തന്നെ; ബൈക്ക് വിപണിയിലെത്തിച്ച് ഹോണ്ട
text_fieldsകുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ഹോണ്ട മോേട്ടാഴ്സ് ഒരു ബൈക്ക് ടീസർ പുറത്തിറക്കിയത്. 15 സെക്കൻറ് മാത്രമുള്ള വീഡിയോയിൽ ബൈക്കിെൻറ വ്യക്തമായൊരു രൂപം കെണ്ടത്തുക പ്രയാസമായിരുന്നു. റേസിങ് ട്രാക്കിൽ കുതിച്ചുപായുന്ന നീല നിറമുള്ള ബൈക്കിെൻറ മുൻ ഭാഗമാണ് വ്യക്തമായി കാണാനാവുമായിരുന്നത്.
ഹോണ്ട എന്ന ബാഡ്ജിങും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ഹെഡ്ലൈറ്റുകളും വീഡിയോയിലുണ്ടായിരുന്നു. അവസാനം 'ഫ്ലൈ എഗൈൻസ്റ്റ് ദി വിൻഡ്'അഥവാ കാറ്റിനെതിരെ പറക്കുക എന്നും 2020 ഒാഗസ്റ്റ് 27ന് രാവിലെ 11:45 മുതൽ തയ്യാറായിരിക്കണമെന്നും കുറിച്ചിരുന്നു. ടീസറിൽ കാണുന്നത് ഹോണ്ട സി.ബി ഹോൺെനറ്റ് 160 ആറിെൻറ പിൻഗാമി ആണെന്ന് അന്നേ വിദഗ്ധർ പറഞ്ഞിരുന്നു.
തങ്ങളുടെ മറ്റ് ബൈക്കുകൾെക്കല്ലാം ബി.എസ് സിക്സിെൻറ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കിയപ്പോൾ ഹോൺനെറ്റിനെ ഹോണ്ട മാറ്റിവച്ചിരുന്നു. നിഗമനങ്ങൾ ശരിവച്ചുകൊണ്ട് ഹോൺനെറ്റ് 2.0യെ ഹോണ്ട പുറത്തിറക്കി. 1.26 ലക്ഷമാണ് എക്സ്ഷോറൂം വില. ഹോണ്ട സി.ബി.ആർ 190 ആർ അടിസ്ഥാനമാക്കിയാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. പക്ഷെ ബോഡി പാനലുകളിലും ഹെഡ്ലൈറ്റിലും ടെയിൽ ലൈറ്റിലും ഉൾപ്പടെ മാറ്റങ്ങളുണ്ട്.
കൂർത്ത എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, തടിച്ച ഇന്ധന ടാങ്ക്, മെലിഞ്ഞ പിൻഭാഗം തുടങ്ങി സ്ട്രീറ്റ് ഫൈറ്റർ ബൈക്കുകളുടെ രൂപമാണ് പുതിയ ബൈക്കിന്. ഹോൺനെറ്റ് 160 ആറുമായും ചിലകാര്യങ്ങളിൽ സാമ്യമുണ്ട്. എക്സ് ആകൃതിയിലുള്ള ടെയിൽ ലാമ്പ് പഴയ ഹോൺനെറ്റിനെ ഒാർമിപ്പിക്കുന്നു. യു.എസ്.ഡി ഫോർക്ക് ഉൾെപ്പടുത്തിയിട്ടുള്ള ഇൗ വിഭാഗത്തിലെ ഏക മോട്ടോർസൈക്കിളാണ് ഹോർനെറ്റ് 2.0.
എൽ.സി.ഡി ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ട്മീറ്റർ എന്നിവയും ഉൾപ്പെടുന്നു. അഞ്ച് ലെവലുകളിൽ ക്രമീകരിക്കാവുന്ന ബ്രൈറ്റ്നെസ് നൽകിയത് ഇൻസ്ട്രുമെൻറ ക്ലസ്റ്റർ കൂടുതൽ തെളിച്ചമുള്ളതാക്കുന്നുണ്ട്.
എഞ്ചിൻ വിശേഷങ്ങൾ
ഹോണ്ട ഹോർനെറ്റ് 2.0ക്ക് കരുത്ത് പകരുന്നത് പുതിയ 184.4 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഇത് 8,500 ആർപിഎമ്മിൽ 17.2 എച്ച്പിയും 6,000 ആർപിഎമ്മിൽ 16.1 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 160 സിസി മോട്ടോർസൈക്കിളുകളേക്കാൾ കരുത്തും ടോർക്കും വാഹനത്തിന് കൂടുതലാണ്.
എന്നാൽ വിപണിയിലെ ചില 200 സിസി ബൈക്കുകളേക്കാൾ താഴെയാണ് ഇൗ നമ്പരുകൾ. ടി.വി.എസ്, ബജാജ് കമ്പനികളുടെ 200 സിസി ബൈക്കുകളേക്കാൾ വളരെ കുറവാണ് കണക്കിലെ കരുത്ത്. എന്നാൽ ഹോർനെറ്റ് 2.0 ന് അനുകൂലമാകുന്നത് അതിെൻറ പവർ ടു വെയ്റ്റ് റേഷ്യോയാണ്. 142 കിലോഗ്രാം ആണ് ൈബക്കിെൻറ ഭാരം. ഇത് വാഹനത്തിെൻറ പ്രകടനക്ഷമത വർധിപ്പിക്കുന്നുണ്ട്.
പുതിയ ഡയമണ്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്. മുന്നിൽ യു.എസ്.ഡി ഫോർക്കിനൊപ്പം പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക് ഷോക് അബ്സോർബറുകളും നൽകിയിട്ടുണ്ട്. അലോയ് വീലുകൾ പുത്തനാണ്. മുൻവശത്ത് തടിച്ച 110 എം.എം ടയറും പിന്നിൽ 140 എംഎം ടയറും നൽകിയിട്ടുണ്ട്. 276 എം.എം ഫ്രണ്ട് പെറ്റൽ ഡിസ്കും പിൻവശത്ത് 220 എംഎം പെറ്റൽ ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നു.
സിംഗിൾ-ചാനൽ എ.ബി.എസ് മാത്രമെ ഉൾപ്പെടുത്തിയിട്ടുള്ളു. 2020 സെപ്റ്റംബർ ആദ്യ വാരം മുതൽ ഹോണ്ട ഹോർനെറ്റ് 2.0 ലഭ്യമാകും. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാങ്‌രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.