ബജാജിെൻറ അളിയെൻറ സുഹൃത്ത്; പേര് ഹുസ്ക്വർന; ഇവരുടെ ഇരട്ട കുട്ടികൾ, വിറ്റ്പിലിനും സ്വാറ്റ്പിലിനും
text_fieldsഇനി പറയാൻ പോകുന്ന കാര്യങ്ങൾ കുറച്ച് സങ്കീർണമാണ്. അതെന്താന്ന് ചോദിച്ചാൽ അതങ്ങിനെയാണ്. ചില ബന്ധങ്ങൾ കുഴഞ്ഞുമറിഞ്ഞതാണെന്നത് ആരുടേയും കുറ്റമല്ലല്ലൊ. കാര്യത്തിലേക്ക് വരാം. നമ്മുടെ ഇന്ത്യക്കാരൻ ചങ്കിന് ഒരു ഒാസ്ട്രിയക്കാരൻ അളിയനുണ്ടെന്ന് വയ്ക്കുക. അവനെ നമുക്ക് കുറേനാളായി അറിയാം.
ഒരു ദിവസം അവൻ പറയുകയാണ് എനിക്ക് അങ്ങ് സ്വീഡനിൽ ഒരു സുഹൃത്തുണ്ട്. അവനെ നിനക്കൊന്ന് പരിചയപ്പെടുത്തിതരാം. അവനെ മാത്രമല്ല അവെൻറ ഇരട്ടകളായ രണ്ട് ആൺമക്കളേയും നമ്മുക്ക് പരിചയപ്പെടണം. നമ്മൾ സമ്മതിക്കുന്നു, പരിചയപ്പെടാൻ തീരുമാനിക്കുന്നു. ഇൗ കഥയിലെ ഇന്ത്യക്കാരൻ ചങ്ക് നമ്മുടെ സ്വന്തം ബജാജാണ്.
ബജാജിെൻറ അളിയനാണ് സാക്ഷാൽ ഒാസ്ട്രിയക്കാരൻ കെ.ടി.എം ഡ്യൂക്. ഡ്യൂകിെൻറ സുഹൃത്താണ് സ്വീഡനിലുള്ള ഹുസ്ക്വർന. ഇയാളുടെ മക്കളാണ് വിറ്റ്പിലിനും സ്വാറ്റ്പിലിനും. ബജാജനേയും ഡ്യൂകിനേയും അറിയാവുന്ന സ്ഥിതിക്ക് നമ്മുക്ക് ഹുസ്ക്വർനയെ അടുത്ത് പരിചയപ്പെടാം.
1903ൽ ആരംഭിച്ച് സ്വീഡിഷ് ബൈക്ക് നിർമാണ കമ്പനിയാണ് ഹുസ്ക്വർന. യന്ത്ര സൈക്കിളുകൾ നിർമിച്ചാണിവരുശട തുടക്കം. അത്യാവശ്യം ചില ഒാട്ടമത്സരങ്ങളൊക്കെ ജയിച്ചിട്ടുമുണ്ട്. യൂറോപ്പിന് വെളിയിൽ അധികം അറിയപ്പെടുന്ന ബ്രാൻഡ് നെയിമല്ല ഇത്. പണ്ട് പടക്കോപ്പുകൾ നിർമിച്ചിരുന്ന കമ്പനിയായതിനാലാവാം ലോഗോക്ക് തോക്കുകളിൽ ഉന്നം പിടിക്കുന്ന ചക്രത്തിെൻറ രൂപമാണ്.
കല്ലും മണ്ണും കുഴിയും നിറഞ്ഞ ഒാഫ്റോഡാണ് ഹുസ്ക്വർനയുടെ യഥാർഥ താവളം. കുറേനാൾ മുമ്പ് ഹുസ്ക്വർനയെ ബി.എം.ഡബ്ലു വാങ്ങി. പിന്നീടിവരെ കെ.ടി.എം സ്വന്തമാക്കി. ഇൗ വഴിയിലാണ് ഇപ്പോൾ ഇന്ത്യയിലും എത്തുന്നത്. ബജാജും കെ.ടി.എമ്മും സഹകരിച്ചാണ് ഹുസ്ക്വർനയെ നിർമിക്കുന്നത്. ബജാജിെൻറ ഛകൻ പ്ലാൻറിലാണ് ഇവയുടെ നിർമാണം. ഡ്യൂക് 250 െൻറ ഷാസിയും എഞ്ചിനുമൊക്കെ തന്നെയാണ് വിറ്റ്പിലിനിലും സ്വാറ്റ്പിലിനിലും ഉപയോഗിക്കുന്നത്. പക്ഷെ രൂപത്തിൽ ഒരു സാമ്യവും കണ്ടെത്താനാകില്ല.
വിറ്റ്പിലിൻ, സ്വാറ്റ്പിലിൻ
ബൈക്കുകളുടെ മുഴുവൻ പേര് വിറ്റ്പിലിൻ വൈറ്റ് ആരൊ എന്നും സ്വാറ്റ്പിലിൻ ബ്ലാക് ആരോ എന്നുമാണ്. കുതിക്കാൻ തയ്യാറായി നിൽക്കുന്ന റോക്കറ്റുകളുടെ രൂപമാണ് ബൈക്കുകൾക്ക് നിലവിൽ വിപണിയിലുള്ള ഒന്നുമായും താരതമ്യെപ്പടുത്താനവുന്ന രൂപമല്ലിത്.
ഉരുണ്ട ഹെഡ്ലൈറ്റുകൾ, ഉരുണ്ട ഇൻസ്ട്രുമെൻറ് പാനൽ, കറുപ്പും സിൽവറും ഇടകലർന്ന നിറം, അഞ്ച് സ്പോക് അലോയികൾ, പിന്നിലെത്തുംമുമ്പ് മുറിഞ്ഞുപോകുന്ന സീറ്റുകൾ തുടങ്ങിയവതാണ് ഒറ്റനോട്ടത്തിൽ കണ്ണിൽപെടുക. 842 എം.എം വരുന്ന സീറ്റ് ഹൈറ്റ് കുറിയ യാത്രക്കാർക്ക് കുറച്ച് പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്.
റൈഡിങ്ങ് പൊസിഷൻ മികച്ചതാണ്. എഞ്ചിനും മറ്റ് യന്ത്ര സംവിധാനങ്ങളിലധികവും 250 സി.സി ഡ്യുകിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. 9000 ആർ.പി.എമ്മിൽ 30 ബി.എച്ച്. പി കരുത്തും 7500 ആർ.പി.എമ്മിൽ 24 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ്. 166 കിലോഗ്രാമാണ് ഭാരം.
149 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 1357 എം.എം ആണ് വീൽബേസ്. പക്ഷെ അതിശയകരമായ കാര്യം ഡ്യുകിനേക്കാൾ വില കുറവാണ് ഹുസ്ക്വർനക്കെന്നതാണ്. ഡ്യുകിെൻറ വില 2.09 ലക്ഷമാകുേമ്പാൾ പുതിയ ബൈക്കുകൾക്ക് 1.85ലക്ഷം മുടക്കിയാൽ മതി.
യമഹ എഫ്.സി 25, ബജാജ് ഡേമിനർ 250 തുടങ്ങിയവയൊെക്ക ഇതിനേക്കാൾ വില കുറവുള്ള ബെക്കുകളാണ്. പക്ഷെ രൂപത്തിലെ അസാധാരണത്വവും പുതുമയും ആഗ്രഹിക്കുന്നവർക്ക് ഹുസ്ക്വർന പരീക്ഷിക്കാവുന്നതാണ്. കെ.ടി.എം ഷോറൂമുകൾ വഴിയാണ് നിലവിൽ ബൈക്കുകൾ വിൽക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.