അസാധാരണ കുതിപ്പിൽ കിയ; എന്താണീ വിജയരഹസ്യം? ഒരു കൊറിയൻ കമ്പനി ഇന്ത്യക്കാരുടെ മനം കവരുന്നവിധം
text_fieldsവിപണിയിലെത്തി ഒരുവർഷംകൊണ്ട് വമ്പന്മാരെയൊക്കെ മൂലയിലിരുത്തി ഒരു കൊറിയൻ കമ്പനി രാജ്യത്ത് വിജയഗാഥ രചിക്കുകയാണ്. കമ്പനിയുടെ പേര് കിയ മോേട്ടാഴ്സ്. രാജ്യത്തെ പ്രശസ്ത വനിതാ ഒാേട്ടാമൊബൈൽ ജേർണലിസ്റ്റ് രേണുക കൃപലാനി പറയുന്നൊരു അനുഭവ കഥയുണ്ട്. കിയ സെൽറ്റോസ് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പോയ താൻ വാഹനം ഇഷ്ടപ്പെട്ട് അവസാനം അതൊരെണ്ണം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്നവർ പറയുന്നു.
ടൊയോട്ട പോലുള്ള ജാപ്പനീസ് കരുത്തന്മാരാക്കെ വിപണിയിൽ ഇടറിവീഴുേമ്പാൾ വിജയക്കുതിപ്പിലാണ് കിയ. ഓഗസ്റ്റ് 20ന് ബുക്കിംഗ് ആരംഭിച്ചശേഷം രണ്ട് മാസത്തിനുള്ളിൽ സോനറ്റ് സബ് കോംപാക്റ്റ് എസ്‌യുവിക്ക് 50,000 ത്തിലധികം ആവശ്യക്കാരെ ലഭിച്ചതായാണ് അവസാന വിവരം. രണ്ട് മാസത്തിനുള്ളിൽ ഓരോ മൂന്ന് മിനിറ്റിലും ശരാശരി രണ്ട് ബുക്കിങുകൾ ലഭിച്ചെന്ന് സാരം. എന്താണ് കിയയുടെ വിജയ രഹസ്യം? വാഹനങ്ങളെ അവയുടെ മൂല്യമനുസരിച്ച് മാത്രം ഉൾക്കൊള്ളുന്ന, അസാധാരണ രീതികളുള്ള ഇന്ത്യൻ ഉപഭോക്താവിനെ ഇത്രമേൽ ആകർഷിക്കുന്ന എന്ത് പ്രത്യേകതയാണ് ഇൗ രണ്ടക്ഷര വാഹന കമ്പനിയിലുള്ളത്.
വിശ്വസ്ഥത
കിയയെപറ്റി പറയുേമ്പാൾ ഉപഭോക്താക്കൾ എടുത്തുപറയുന്ന കാര്യം വിശ്വസ്ഥതയാണ്. സെൽറ്റോസ് എന്ന ആദ്യ മോഡലിെൻറ കാര്യമെടുക്കാം. ഇന്ത്യക്കാർക്കായി നിർമിച്ച വാഹനമാണിത്. വാഹനത്തിെൻറ ആഗോള അവതരണവും ഇവിടെവച്ചായിരുന്നു. ചില നിർമാതാക്കൾ ചെയ്യുന്നപോലെ ആർക്കോ വേണ്ടി എവിടെയോ നിർമിച്ച വാഹനം വേണമെങ്കിൽ വാങ്ങിക്കൂ എന്ന മനോഭാവം കിയക്ക് തീരെയില്ല. ഇന്ത്യൻ ഉപഭോക്താക്കളെ പരിഗണിക്കേണ്ടവിധം പരിഗണിച്ച വാഹന നിർമാതാവാണ് കിയ മോേട്ടാഴ്സ്.
നിലവാരം
ഒരു വർഷത്തിനുള്ളിൽ സെൽറ്റോസും കാർണിവല്ലും സോനറ്റും ഉപയോഗിച്ചവർ ഒരേ സ്വരത്തിൽ പറയുന്ന കാര്യമുണ്ട്. അതാണ് വാഹനങ്ങളുടെ നിർമാണ നിലവാരം. ചില ചൈനീസ് കമ്പനികളെപോലെ വാഹനത്തിൽ ഗിമ്മിക്കുകൾ നിറച്ച് ഉപഭോക്താക്കളുടെ കണ്ണഞ്ചിപ്പിക്കാൻ കിയ ശ്രമിച്ചിട്ടില്ല. അകത്തും പുറത്തും നിലവാരമുള്ള വസ്തുക്കളാണിവർ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നല്ല ഇൗടും ഉറപ്പുമുള്ള വാഹനം എന്ന് അടുത്തുപെരുമാറുേമ്പാൾ തോന്നിപ്പിക്കാനാവുന്നുണ്ട് എന്നതാണ് കിയയുടെ വിജയം.
ആധുനികത
രാജ്യത്ത് കണക്ടഡ് കാർ എന്ന സങ്കൽപ്പം ഉൗട്ടിയുറപ്പിച്ചത് കിയ വാഹനങ്ങളാണ്. എം.ജി ഹെക്ടർപോലെ ഇൻറർനെറ്റ് കാർ എന്നൊരു സങ്കൽപ്പം നേരത്ത ലഭിച്ചെങ്കിലും വിലക്കുറവിൽ സാേങ്കതികവിദ്യ ലഭ്യമാക്കിയത് സെൽറ്റോസാണ്. യുവോ കണക്ട് എന്ന പേരിൽ അവതരിപ്പിച്ച സംവിധാനത്തിൽ 57 സ്മാർട്ട് ഫീച്ചറുകൾ ലഭ്യമാണ്. സ്മാർട്ട് വാച്ച് കണക്ടിവിറ്റി ഉൾപ്പടെ ഇതിൽ ലഭ്യമാകും. എയർ പ്യൂരിഫയർ, വയർലെസ്സ് ചാർജർ, ബോസ് പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി ആഢംബര സംവിധാനങ്ങളും ആദ്യം രാജ്യത്ത് എത്തിച്ചത് കിയ ആണ്.
സമ്പന്നമായ വാഹന നിര
കിയയുടെ മെറ്റാരു പ്രത്യേകത ആവശ്യക്കാർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന ധാരാളം വേരിയൻറുകളുടെ ലഭ്യതയാണ്. ഏതുതരം ഉപഭോക്താവിനും ആശ്രയിക്കാവുന്ന വാഹനങ്ങൾ കിയയിൽ ലഭ്യമാണ്. ഒമ്പത് ലക്ഷംമുതൽ 18 ലക്ഷംവരെ വിലയിൽ 19 വേരിയൻറുകൾ സെൽറ്റോസിലുണ്ടെന്ന് പറയുേമ്പാഴാണ് വാഹനനിരയിലെ വൈവിധ്യം നമ്മുക്ക് മനസിലാവുക. ഇതിൽ പെട്രോൾ ഡീസൽ എഞ്ചിനുകളും മാനുവൽ ഒാേട്ടാമാറ്റിക് ഗിയർ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് പുറത്തിറങ്ങിയ സബ് കോംപാക്ട് വാഹനമായ സോനറ്റിന് 23 വേരിയൻറുകളാണുള്ളത്. ഒരു വാഹനത്തിെൻറ 23 വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഇൗ വൈവിധ്യമാണ് കിയയുടെ ജനപ്രീതിയുടെ കാതൽ.
കിയ കാർണിവൽ
കിയ അവതരിപ്പിച്ച മൂന്ന് മോഡലുകളിൽ രണ്ടെണ്ണം വമ്പൻ ഹിറ്റുകളായപ്പോൾ ഒരെണ്ണം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. കിയ കാർണിവൽ ആണത്. ശ്രദ്ധിക്കപ്പെട്ടില്ല എന്നതിനേക്കാൾ വാഹനംഅത്രയധികം വിറ്റില്ല എന്നുവേണം പറയാണ്. കാരണം കാർണിവൽ കണ്ടവരെല്ലാം അതിെൻറ സൗകര്യങ്ങളേയും വലുപ്പത്തേയും ആഢംബരങ്ങളേയും വാനോളം പുകഴ്ത്തിയിട്ടുണ്ട്. പക്ഷെ 30 ലക്ഷത്തിനുമുകളിൽ ഇത്രയും ലക്ഷ്വറി ആയൊരുവാഹനം വാങ്ങുവാൻ തക്കവണ്ണം വിപുലമായൊരു ഉപഭോക്തൃനിര രാജ്യത്ത് ഇല്ല എന്നതായിരുന്നു പ്രശ്നം. 20 മുതൽ 25 ലക്ഷം വിലയിട്ട അൽപ്പംകൂടി ചെറിയൊരു വാഹനം വിപണിയിലെത്തിക്കാൻ കിയ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇന്നോവ പോലുള്ള വമ്പന്മാർ വിപണിയിൽ നിലതെറ്റി വീണേനെ എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്.
അസാമാന്യമായ നിർമാണ നിലവാരവും ആഢംബരങ്ങളും ഉൾക്കൊള്ളുന്ന വാഹനമാണ് കാർണിവൽ. നിലവിൽ ഉത്സവ സീസണിൽ വമ്പൻ ഇളവുകളാണ് കിയ കാർണിവല്ലിന് നൽകുന്നത്. കാർണിവൽ പോെലാരുവാഹനം സ്വന്തമാക്കുക എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും ഉചിതമായ സമയവും ഇതാണ്. 48,000 രൂപയുടെ മെയിൻറനൻസ് പാക്കേജ്, 1,20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 46,000 രൂപയുടെ കോർപ്പറേറ്റ് ബോണസ്, പിൻ സീറ്റിൽ വയ്ക്കാൻ 36,560 രൂപയുടെ എെൻറർടെയിൻമെൻറ് പാക്കേജ് തുടങ്ങി മികച്ച ആനുകൂല്യങ്ങളാണ് കിയ ഇപ്പോൾ കാർണിവല്ലിന് നൽകുന്നത്.
കിയയുടെ ഭാവി
ഇന്ത്യക്കായി വിപുല പദ്ധതികൾ തങ്ങൾക്കുണ്ടെന്ന് കിയ പ്രസിഡൻറ് ഹൊ സുങ് സോങ് പറയുന്നു. കോംപാക്റ്റ്, ഇടത്തരം എസ്‌യുവികൾക്കുള്ള സ്റ്റാൻഡേർഡ് എക്‌സ്‌പോർട്ട് ഹബായി ഇന്ത്യ ഫാക്ടറിയെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവ്യാപകമായി എസ്‌യുവികൾക്കുള്ള ആവശ്യം ഉയരുകയാണ്. ഇൗ പ്രവണത കൂടുതൽ ശക്തമാവുകയും ഹാച്ചും സെഡാനും വിപണിയിൽ ദുർബലമാവുകയും ചെയ്യുന്നു. ഇന്ത്യയിലേക്ക് ഒരു ഹാച്ച്ബാക്കോ സെഡാനോ ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3,00,000 യൂനിറ്റ് ശേഷിയുള്ളതാണ് കിയ ഇന്ത്യ ഫാക്ടറി. 2,00,000 യൂനിറ്റുകൾ ആഭ്യന്തര വിപണിയിലും 1,00,000 യൂനിറ്റ് കയറ്റുമതി ചെയ്യുകയുമാണ് ലക്ഷ്യമിടുന്നത്. 80 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വാഹനം കയറ്റുമതിചെയ്യുകയാണ് കിയ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.