അമ്പരപ്പിക്കുന്ന വിലക്കുറവിൽ സോനറ്റ് വിപണിയിൽ; മാരുതി ബ്രെസ്സക്കും ടാറ്റ നെക്സോണിനും നെഞ്ചിടിപ്പേറും
text_fieldsകിയ മോേട്ടാഴ്സിെൻറ സബ് കോംപാക്ട് എസ്.യു.വി സോനറ്റ് വിപണിയിൽ. ഹ്യുണ്ടായുടെ ഉടമസ്ഥതയിലുള്ള കൊറിയൻ കമ്പനിയാണ് കിയ. സെൽറ്റോസ് കാർണിവൽ എന്നീ മോഡലുകൾക്കുശേഷം കിയ പുറത്തിറക്കുന്ന വാഹനമാണ് സോനറ്റ്. വമ്പിച്ച വിലക്കുറവാണ് സോനറ്റിെൻറ സവിശേഷതകളിലൊന്ന്.
അടിസ്ഥാന പെട്രോൾ എച്ച്ടിഇ വേരിയൻറിന് 6.71 ലക്ഷമാണ് (എല്ലാ വിലകളും എക്സ്-ഷോറൂം) വില. പ്രധാന എതിരാളിയായ മാരുതി വിറ്റാര ബ്രെസ്സ (7.34), ഫോർഡ് ഇക്കോസ്പോർട്ട്(8.17ലക്ഷം), ടാറ്റ നെക്സോൺ(6.99 ലക്ഷം) തുടങ്ങിയവയേക്കാളൊക്കെ വിലക്കുറവാണ് സോനറ്റിന്. സാധാരണ ഹാച്ച്ബാക്കുകളുടെ വിലയിൽ ലഭിക്കുന്ന വാഹനമായതിനാൽ വിപണിയിൽ വരും ദിവസങ്ങളിൽ സോനറ്റ് തരംഗം തീർക്കാനാണ് സാധ്യത. ഏറ്റവും ഉയർന്ന വേരിയൻറിന് 11.99ലക്ഷമാണ് വിലയിട്ടിരിക്കുന്നത്. 1.0 ടർബോ ജിഡിഐ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഉയർന്ന മോഡലിൽ വരിക.
ഇന്ത്യയുടെ സ്വന്തം സോനറ്റ്
സെൽറ്റോസിനുശേഷം കിയ ഇന്ത്യയിൽ നിർമ്മിച്ച വാഹനമാണ് സോനറ്റ്. ആന്ധ്രാപ്രദേശിലെ അനന്തപുർ പ്ലാൻറിൽ നിന്ന്ലോകത്തെ 70 ലധികം രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് കിയയുെട തീരുമാനം. ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് സോനറ്റിെൻറ പ്രയാണം ഇന്ത്യയിൽ നിന്നാകും. ഇതുവരെ സോനറ്റിനായി 25,000 ത്തിലധികം ബുക്കിങ്ങുകൾ കിയയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ദിവസേന 1,000 ബുക്കിങ്ങുകൾ ലഭിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.
നിരവധി വേരിയൻറുകൾ
ടെക്-ലൈൻ, ജിടി-ലൈൻ എന്നിങ്ങനെ മൊത്തം വേരിയൻറുകളെ രണ്ടായി തിരിച്ചാണ് കമ്പനി വിൽക്കുന്നത്. എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെ +, എച്ച്ടിഎക്സ്, എച്ച്ടിഎക്സ് + എന്നിവ ടെക്ലൈൻ ട്രിമ്മിലാണ് വരിക. ജിടി-ലൈനിൽ ജിടിഎക്സ് + എന്നൊരു ടോപ്പ് എൻഡ് വേരിയൻറ് മാത്രമേ ഉണ്ടാകൂ. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ ജിഡി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും സോനറ്റിന് നൽകിയിട്ടുണ്ട്. എല്ലാ എഞ്ചിൻ ഓപ്ഷനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും. തിരഞ്ഞെടുക്കാൻ ധാരാളം വകഭേദങ്ങളുള്ളതിനാൽ വാഹനം ബുക്ക് ചെയ്യുന്നവർ അനുയോജ്യമായത് കണ്ടെത്താൻ കുറച്ച് സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.
പുത്തൻ സവിശേഷതകൾ
ഏറ്റവും ഉയർന്ന മോഡലിൽ എതിരാളികൾക്കില്ലാത്ത ചില സവിശേഷതകൾ കിയ നൽകുന്നുണ്ട്. 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 4.2 ഇഞ്ച് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ബോസ് ഓഡിയോ സിസ്റ്റം, വൈറസ് പരിരക്ഷയുള്ള എയർ പ്യൂരിഫയർ, വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വ്യത്യസ്ത ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, മൂഡ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിങ്ങനെ ഏറെ ആധുനികവും സവിശേഷതകൾ നിർഞ്ഞതുമാണ് സോനറ്റ്.. സെൽറ്റോസ്, കാർണിവൽ എന്നിവ പോലെ യുവൊ കണക്റ്റ് സാങ്കേതികവിദ്യവഴി 57 ലധികം കണക്റ്റിവിറ്റി സവിശേഷതകളും വാഹനത്തിലുണ്ട്.
മികച്ച സുരക്ഷ
സുരക്ഷയുടെ കാര്യത്തിൽ ഇരട്ട എയർബാഗുകൾ, ഇബിഡി, എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, സെൻട്രൽ ലോക്കിംഗ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവ സ്റ്റാൻഡേർഡായി വരുന്നു. ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്സ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ എസ് സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ബ്രേക്ക് അസിസ്റ്റ്, മൾട്ടി ഡ്രൈവ് മോഡുകൾ എന്നിവയുമുണ്ട്. ഏറ്റവും ഉയർന്ന ജിടിഎക്സ് + വേരിയൻറിന് ആറ് എയർബാഗുകൾ ലഭിക്കും. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ വമ്പൻ എതിരാളികളോടാണ് കിയക്ക് മത്സരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.