ഒമ്പത് വർഷംകൊണ്ട് 10000 അവന്ത്ഡോറുകൾ; ലംബൊർഗിനിക്കിത് നല്ലകാലം
text_fields2011 ലാണ് ലംബൊർഗിനി അവന്ത്ഡോർ പുറത്തിറക്കുന്നത്. മെർസിയലാഗൊ എന്ന അതികായെൻറ പിൻഗാമിയായിട്ടായിരുന്നു അരങ്ങേറ്റം. ഒമ്പത് വർഷങ്ങൾ പിന്നിടുേമ്പാൾ 10000 വാഹനങ്ങളെ നിരത്തിലെത്തിക്കാനായതിെൻറ സന്തോഷത്തിലാണ് ലാംെബാ.
അവന്ത്ഡോർ ചരിത്രം
2011 ൽ ജനീവ മോട്ടോർഷോയിലായിരുന്നു പുതിയ വാഹനത്തിെൻറ ലോക പ്രീമിയർ ലംബൊർഗിനി ക്രമീകരിച്ചത്. 12 സിലിണ്ടറുകൾ പിടിപ്പിച്ച കരുത്താർന്ന എഞ്ചിനായിരുന്നു ഇൗ സൂപ്പർ കാറിെൻറ ഹൃദയം. ഭാരം കുറഞ്ഞ കാർബൺ-ഫൈബർ മോണോകോക്ക് ബോഡിയും പുഷ്‌റോഡ് സസ്‌പെൻഷനും പ്രത്യേകതകളായിരുന്നു.
6.5 ലിറ്റർ വി 12 എഞ്ചിൻ 700 കുതിരശക്തി ഉൽപ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമേറ്റഡ് സിംഗിൾ ക്ലച്ച് ഗിയർബോക്‌സ് മിന്നൽ വേഗത്തിലുള്ള ഗിയർമാറ്റം സാധ്യമാക്കും. കാലക്രമത്തിൽ അവന്ത്ഡോറിന് എസ്, സൂപ്പർ വെലോസ് (എസ്.വി), എസ്.വി.ജെ പതിപ്പുകൾ അവതരിപ്പിക്കെപ്പട്ടു. കൂപ്പെ അല്ലെങ്കിൽ റോഡ്സ്റ്റർ രൂപത്തിൽ ഇൗ മോഡലുകളെല്ലാം ലഭ്യമായിരുന്നു. ജെ റോഡ്‌സ്റ്റർ, വെനെനോ, സെൻറിനാരിയോ, എസ്.സി 18 ആൽസ്റ്റൺ, സിനാൻ എഫ്.കെ.പി 37 എന്നിങ്ങനെ കാലാകാലങ്ങളിൽ വാഹനത്തിെൻറ പ്രത്യേക പരിപ്പുകളും കമ്പനി പുറത്തിറക്കികൊണ്ടിരുന്നു.
പതിനായിരാമത്തെ പതിപ്പ്
എസ്.വി.ജെ റോഡ്‌സ്റ്റർ പതിപ്പായാണ് പതിനായിരാമത്തെ ലംബൊർഗിനി അവന്ത്ഡോർ പുറത്തിറങ്ങുന്നത്. ചാര നിറവും ചുവപ്പ് ബോർഡറുകളുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇൻറീരിയറിന് ചുവപ്പും കറുപ്പും നിറമാണ്. ലംബൊർഗിനിയുടെ പേഴ്‌സണൽ ഡിവിഷനാണ് ഉപഭോക്താവിെൻറ താൽപ്പര്യംകൂടി പരിഗണിച്ച് വാഹനം നിർമിക്കുന്നത്. തായ്‌ലൻഡ് സ്വദേശിയാണ് കാർ സ്വന്തമാക്കുന്നത്. അവന്ത്ഡോർ ലാംബൊയുടെ ഏറ്റവും വിലകൂടിയ മോഡലാണ്. 10 സിലിണ്ടറുള്ള ഹുറാകാൻ ആണ് ഏറ്റവും വിറ്റഴിഞ്ഞ ലാംെബാ. അടുത്തിടെ പുറത്തിറക്കിയ എസ്.യു.വിയായ ഉറൂസ് രണ്ട്വർഷംകൊണ്ട് 10000 എണ്ണം വിറ്റഴിച്ചിരുന്നു.
അവന്ത്ഡോറിെൻറ ഭാവി
അവന്ത്ഡോറിെൻറ പിൻഗാമിയായി ഒരു ഹൈബ്രിഡ് കാറിെൻറ പണിപ്പുരയിലാണ് കമ്പനി. വി 12 എഞ്ചിൻ തന്നെയായിരിക്കും ഇവിടേയും വരിക. ഏഴ് സ്പീഡ് ഐഎസ്‌ആർ ഗിയർബോക്‌സിന് പകരം പുതിയ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് വരാനും സാധ്യതയുണ്ട്. വൈദ്യുത മോേട്ടാർകൂടിവരുന്ന കാറായതിനാൽ ഡി.സി.ടി ഗിയർബോക്‌സ് കൂടുതൽ അനുയോജ്യമാണെന്ന് ലംബൊർഗിനിയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസർ മൗറീഷ്യോ റെജിയാനി പറയുന്നു. ഉറൂസിെൻറ ഹൈബ്രിഡ് പതിപ്പും പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.