പുത്തൻ ലാൻഡ്റോവർ ഡിസ്കവറി നിരത്തിൽ; മൂന്ന് നിര സീറ്റുകൾ, ഹൈബ്രിഡ് എഞ്ചിൻ
text_fieldsലാൻഡ്റോവറിെൻറ പരിഷ്കരിച്ച എസ്.യു.വി ഡിസ്കവറി ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന് നിര സീറ്റുകൾ ഉള്ള വാഹനമാണിത്. ഡിസ്കവറി, ഡിസ്കവറി ആർ ഡൈനാമിക് എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലും എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളിലും വാഹനം ലഭിക്കും. 88.06 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം, ഇന്ത്യ) വില ആരംഭിക്കുന്നത്. ലാൻഡ് റോവറിെൻറ പിവി പ്രോ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനൊപ്പം 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും വാഹനത്തിന് ലഭിക്കും. 3.0 ലിറ്റർ എഞ്ചിനിൽ 48 വോൾട്ട് ഹൈബ്രിഡ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്റ്റീരിയർ
ഡിസ്കവറി ഫെയ്‌സ്‌ലിഫ്റ്റ് രൂപത്തിൽ അതിെൻറ മുൻഗാമിയോട് സാമ്യമുള്ള വാഹനമാണ്. ഡിസ്കവറി സ്പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാഹനത്തിൽ പുതിയ ബമ്പർ, പുനക്രമീകരിച്ച ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കും. ഉയർന്ന വേരിയൻറുകളുടെ ഹെഡ്ലൈറ്റിൽ എൽഇഡി മാട്രിക്സ് സാങ്കേതികവിദ്യയും അവതരിപ്പിച്ചിട്ടുണ്ട്. ടെയിൽഗേറ്റിലും മാറ്റങ്ങളുണ്ട്. പുതിയ ബമ്പറും പുനർനിർമ്മിച്ച ടെയിൽ ലാമ്പുകളും ഉപയോഗിച്ച് പിൻഭാഗം കൂടുതൽ മെച്ചപ്പെടുത്തി. ഗ്രില്ല്, ബമ്പർ, ബോഡി ക്ലാഡിങ്, അലോയ് വീലുകൾ, വിങ് മിററുകൾ, മേൽക്കൂര എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾക്ക് പുതിയ ആർ-ഡൈനാമിക് ട്രിമ്മിൽ ഗ്ലോസി ബ്ലാക്ക് ഫിനിഷാണുള്ളത്.
ഇൻറീരിയർ
പുതിയ ഡിസ്കവറിയുടെ ക്യാബിൻ പഴയ മോഡലിെൻറ അടിസ്ഥാന ലേഒൗട്ട് നിലനിർത്തിയിട്ടുണ്ട്. ഡാഷ്‌ബോർഡിലെ ഏറ്റവും ആകർഷകമായ ഘടകം 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ്. പിവി പ്രോ എന്ന് വിളിക്കുന്ന ഇൻഫോടെയ്ൻമെൻറ് സംവിധാനം ജാഗ്വാർ ലാൻഡ്റോവറിെൻറ പുതിയ മോഡലുകളിലെല്ലാം ഉൾപ്പെടുത്തിയിരുന്നു. പഴയ 10.0 ഇഞ്ച് ടച്ച് പ്രോ ഡിസ്പ്ലേയേക്കാൾ ഏറെ മികച്ച സംവിധാനമാണിത്. എയർകോൺ പാനലും പുതിയ ടച്ച് സ്ക്രീൻ ഉപയോഗിച്ച് പുനക്രമീകരിച്ചു. മുമ്പത്തെ ഡിസ്കവറിയിലുള്ള റോട്ടറി ഗിയർ നോബ് പരമ്പരാഗത ഗിയർ സെലക്ടറിലേക്ക് മാറ്റിയിട്ടുണ്ട്. നാല് സ്‌പോക് സ്റ്റിയറിങ് വീലും പുതിയതാണ്. രണ്ടാം നിര സീറ്റുകൾ പുനർരൂപകൽപ്പന ചെയ്തതായും ലാൻഡ് റോവർ പറയുന്നു. ഇരിപ്പിടങ്ങൾക്ക് മെച്ചപ്പെട്ട ലാറ്ററൽ സപ്പോർട്ട്, നീളമേറിയതും കട്ടിയുള്ളതുമായ ഹെഡ്റെസ്റ്റ്, മികച്ച സീറ്റ് പ്രൊഫൈലിങ് എന്നിവയും ലഭിക്കും.
സവിശേഷതകൾ
സവിശേഷതകളുടെ കാര്യത്തിൽവാഹന നിരയിലെ ഏറ്റവും ഉയർന്ന ഡിസ്കവറി ആർ-ഡൈനാമിക് എച്ച്എസ്ഇ മോഡൽ വളരെ മുന്നിലാണ്. പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾ, കണക്റ്റഡ് കാർ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഹീറ്റഡ്, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, 12.3 -ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, വയർലെസ് ചാർജിങ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പിഎം 2.5 ക്യാബിൻ എയർ ഫിൽട്രേഷൻ സിസ്റ്റം, ലാൻഡ് റോവറിെൻറ ക്ലിക് ആൻഡ് ഗോ ടാബ്‌ലെറ്റ് ഹോൾഡറുകൾ, മെരിഡിയൻ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പാർക്കിങ് കാമറ, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ ക്യാമറ സിസ്റ്റം, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ഇലക്ട്രിക്കായി മടക്കാവുന്ന രണ്ട്, മൂന്ന് നിര സീറ്റുകൾ, ഡ്രൈവിംഗ് അസിസ്റ്റ് ടെക് തുടങ്ങി ആധുനികമായ സവിശേഷതകളാൽ സമ്പന്നമാണ് പുതിയ ഡിസ്കവറി.
ആക്റ്റിവിറ്റി കീ, പനോരമിക് സൺറൂഫ്, ഹെഡ് അപ്പ് ഡിസ്പ്ലേ, ഹാൻഡ് ഫ്രീ ജെസ്റ്റർ ടെയിൽഗേറ്റ്, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ഓപ്‌ഷണൽ എക്‌സ്ട്രാകളും ഓഫറിൽ ലഭ്യമാണ്. മുമ്പത്തെപ്പോലെ, അഡാപ്റ്റീവ് ഡാംപറുകൾ, സ്റ്റാൻഡേർഡ് എയർ സസ്പെൻഷൻ, ടെറൈൻ റെസ്പോൺസ് 2 ട്രാക്ഷൻ മോഡുകൾ എന്നിങ്ങനെ സാേങ്കതിക സവിശേഷതകളും ഡിസ്കവറി വാഗ്ദാനം ചെയ്യുന്നു.
എഞ്ചിൻ
ഡിസ്കവറിക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്. രണ്ട് പെട്രോളും ഒരു ഡീസലുമാണിത്. 300 എച്ച്പിയും, 400 എൻഎം ടോർകും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂനിറ്റ്, 360 എച്ച്പി, 500 എൻഎം ടോർക് പുറന്തള്ളുന്ന 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ എന്നിവയാണ് പെട്രോൾ എഞ്ചിനുകൾ. 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ യൂനിറ്റാണ് ഡീസൽ വകഭേദത്തിലുള്ളത്. 300 എച്ച്.പി കരുത്തും, 650 എൻഎം ടോർകും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. രണ്ട് 3.0 ലിറ്റർ എഞ്ചിനുകളിലും ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് 48 വാട്ട് ഹൈബ്രിഡ് സാേങ്കതികവിദ്യയുമുണ്ട്. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡാണ്. ആഡംബര എസ്‌യുവികളായ ബിഎംഡബ്ല്യു എക്സ് 5, മെഴ്‌സിഡസ് ബെൻസ് ജിഎൽഇ, ഓഡി ക്യു 7, വോൾവോ എക്സ്സി 90 എന്നിവയാണ് പുതിയ ഡിസ്കവറിയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.