Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഒറ്റ ചാർജിൽ 419...

ഒറ്റ ചാർജിൽ 419 കിലോമീറ്റർ, ജനപ്രിയമാകുമോ എം.ജിയുടെ വൈദ്യുത എസ്​.യു.വി?

text_fields
bookmark_border
MG ZS EV Launched In India Prices
cancel

പരിഷ്​കരിച്ച വൈദ്യുത എസ്​.യു.വി ഇസഡ്​ എസ്​ നിരത്തിലെത്തിച്ച്​ എം.ജി മോ​ട്ടോഴ്​സ്​. അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ്​ വാഹനം വിപണിയിൽ എത്തുന്നത്​. പുതിയ എച്ച്ടി ബാറ്ററി, 17 ഇഞ്ച് ടയറുകൾ, വർധിച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഇക്കോ ട്രീ ചലഞ്ച് ഉൾപ്പെടുന്ന ഐ-സ്മാർട്ട് ഇവി 2.0 തുടങ്ങിയ സവിശേഷതകളോടെയാണ്​ 2021 മോഡൽ ഇസെഡ് ഇവി പുറത്തിറങ്ങുന്നത്​. വാഹനത്തിന്‍റെ അടിസ്​ഥാന മോഡലിന്​ 20.99 ലക്ഷം രൂപയാണ് വില. എക്‌സ്‌ക്ലൂസീവ് ട്രിമിന് 24.18 ലക്ഷം നൽകണം.


രൂപം

ക്രോം ആക്‌സന്‍റുകളുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ലണ്ടൻ-ഐ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വിൻഡ്‌മിൽ പ്രചോദിതമായ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റൂഫ്​ റെയിൽ, റിയർ സ്‌പോയിലർ ബോഡി-കളർ‌ ബമ്പറുകൾ‌ തുടങ്ങി ആകർഷക രൂപമാണ്​ എം.ജി ഇ.വിക്ക്​. 4314 മില്ലീമീറ്റർ നീളവും 1809 മില്ലീമീറ്റർ വീതിയും 1620 മില്ലീമീറ്റർ ഉയരവും 2585 മില്ലീമീറ്റർ വീൽബേസും വാഹനത്തിനുണ്ട്​. ഗ്രൗണ്ട് ക്ലിയറൻസ് 177 മില്ലീമീറ്ററായി കമ്പനി വർദ്ധിപ്പിച്ചു. ബാറ്ററി പ്ലേസ്മെന്‍റ്​ 205 മില്ലീമീറ്റർ ഉയർത്തിയിട്ടുമുണ്ട്​.


ഉൾവശം

ഇന്‍റീരിയറിന്​ കറുത്ത നിറമാണ്​. ലെതർ ഫിനിഷുള്ളതാണ്​ ഡാഷ്‌ബോർഡ്. ലെതർ സീറ്റുകൾ, പ്രീമിയം ലുക്ക് നൽകുന്ന ക്രോം ഫിനിഷ്ഡ് ഡോർ ഹാൻഡിലുകൾ എന്നിവ കൂടിയാവു​േമ്പാൾ ക്യാബിൻ മനോഹരമാണ്​. എം‌ജിയുടെ ഐ-സ്മാർട്ട് ഇവി 2.0 സിസ്റ്റത്തിനൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സംവിധാനവുമുണ്ട്. സ്‌പോർട്ട്, നോർമൽ, ഇക്കോ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും നൽകുന്നുണ്ട്​.

ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, മൊബൈൽ സെൻസിംഗ് ഫ്രണ്ട് വൈപ്പർ, ക്രൂസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് വിത്ത് സ്മാർട്ട് എൻട്രി, ഇലക്ട്രോണിക് ഗിയർ നോബ്, പിഎം ഫിൽട്ടർ എന്നിവയും എസ്‌യുവിക്കുണ്ട്. സുരക്ഷയെ സംബന്ധിച്ചും മികച്ച നിലവാരമാണ്​ വാഹനത്തിനുള്ളത്​. ആറ് എയർബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇഎസ്‌സി, ഇലക്ട്രിക് പാർക്കിങ്​ ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ, ഐസോഫിക്സ് മൗണ്ട്സ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ ക്യാമറ, പാർക്കിങ്​ സെൻസറുകൾ എന്നിവയും ഉൾപ്പെടുന്നു.


കരുത്ത്​

44.5 കിലോവാട്ട് ഹൈടെക് ഐപി 6 സർട്ടിഫൈഡ് ബാറ്ററി പായ്ക്കാണ്​ വാഹനത്തിന്​. 353 എൻ‌എം പീക്ക് ടോർക്കും 141 ബിഎച്ച്പി കരുത്തും വാഹനം ഉത്​പാദിപ്പിക്കും. പൂർണ്ണമായും ചാർജ് ചെയ്​താൽ 419 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ്​ എം.ജിയുടെ അവകാശവാദം. വെറും 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സ്റ്റാൻഡേർഡ് എസി ചാർജറിലൂടെ ആറ് എട്ട് മണിക്കൂറിനുള്ളിൽ എസ്‌യുവി പൂർണമായി ചാർജ് ചെയ്യാ​​​ം. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ 80 ശതമാനം വരെ പവർ നിറക്കാം.

പുതിയ എം‌ജി ഇസഡ് ഇവി രാജ്യത്തെ 31 നഗരങ്ങളിൽ ലഭ്യമാകും. 5 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്‍റി, അഞ്ച്​ വർഷത്തെ റോഡരികിലെ സഹായം, അഞ്ച്​ ലേബർ ഫ്രീ സർവീസ്, 5-വേ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾപ്പെടെ എം‌ജിയുടെ ഇ-ഷീൽഡ് പ്രോഗ്രാമും ഓൾ-ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നു. 8 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പഴയ മോഡലിനെക്കാൾ 60,000 രൂപ വരെ കൂടുതലാണ്​ പുതിയ വാഹനത്തിന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehiclelaunchedMG ZS EVMG india
Next Story